Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ന്നാ താൻ കേസ് കൊട് ടീം വീണ്ടും ഒന്നിക്കുന്നു, ഒരു ദുരൂഹസാഹചര്യത്തിൽ കുഞ്ചാക്കോയ്ക്കൊപ്പം സജിൻ ഗോപുവും ചിദംബരവും

Ratheesh balakrishnan poduval

അഭിറാം മനോഹർ

, ഞായര്‍, 3 നവം‌ബര്‍ 2024 (14:17 IST)
ന്നാ താന്‍ കേസ് കൊട് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളും വീണ്ടും ഒന്നിക്കുന്നു. ഒരു ദുരൂഹസാഹചര്യത്തില്‍ എന്നാണ് സിനിമയുടെ പേര്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് സിനിമയുടെ നിര്‍മാണം. കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചായിരുന്നു സിനിമയുടെ പ്രഖ്യാപനം.
 
ഇരുവരും തമ്മില്‍ ആദ്യമായി ഒന്നിച്ച ന്നാ താന്‍ കേസ് കൊട് തിയേറ്റര്‍ വിജയത്തിനൊപ്പം നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ സിനിമയായിരുന്നു. അതിനാല്‍ തന്നെ ഈ ജോഡി വീണ്ടുമെത്തുമ്പോള്‍ പ്രേക്ഷകപ്രതീക്ഷയും ഏറെയാണ്. കുഞ്ചാക്കോ ബോബനും സിനിമയുടെ നിര്‍മാണത്തില്‍ പങ്കാളിയാണ്. കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തന്‍,സജിന്‍ ഗോപു,ചിദംബരം ജാഫര്‍ ഇടുക്കി,ഷാഹി കബീര്‍, ദിവ്യ വിശ്വനാഥ് എന്നിവരും മറ്റ് വേഷങ്ങളിലെത്തുന്നു. വയനാട്, തിരുനെല്ലി ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം. ഷൂട്ടിംഗ് ഈ മാസം ആരംഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് ലക്കല്ല, ദുല്‍ഖറിന്റെ വിളയാട്ടം, 3 ദിവസത്തില്‍ മുടക്ക് മുതല്‍ തിരികെ പിടിച്ച് ലക്കി ഭാസ്‌കര്‍