Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംഘടനയില്‍ കുറെയൊക്കെ തെറ്റുകള്‍ നടന്നിട്ടുണ്ടെന്ന് മോഹന്‍ലാലിനറിയാം, മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്കെ സംഘടനയില്‍ സ്ഥാനമുള്ളു: അമ്മയ്‌ക്കെതിരെ മല്ലിക സുകുമാരന്‍

AMMA

അഭിറാം മനോഹർ

, ഞായര്‍, 20 ഒക്‌ടോബര്‍ 2024 (08:57 IST)
താരസംഘടനയായ അമ്മയ്ക്കെതിരെ വിമര്‍ശനവുമായി നടി മല്ലികാ സുകുമാരന്‍. മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്കെ സംഘടനയില്‍ സ്ഥാനമുള്ളുവെന്നും കൈനീട്ടം എന്ന പേരില്‍ നല്‍കുന്ന സഹായത്തില്‍ പക്ഷഭേദമുണ്ടെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
 
 സംഘടനയില്‍ കുറെയൊക്കെ തെറ്റുകള്‍ നടന്നിട്ടുണ്ടെന്ന് മോഹന്‍ലാലിന് അറിയാം. അമ്മയ്ക്കുള്ളില്‍ പലരും അവരവരുടെ ഇഷ്ടങ്ങള്‍ നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. കൈനീട്ടം എന്ന പേരില്‍ നല്‍കുന്ന സഹായത്തില്‍ അര്‍ഹതപ്പെട്ട പലരെയും മാറ്റിനിര്‍ത്തുകയാണ്. എന്നാല്‍ മാസത്തില്‍ 15 ദിവസവും വിദേശത്ത് പോകുന്നവര്‍ക്ക് ഈ സഹായം നല്‍കുന്നുണ്ട്. അതിജീവിതയായ നടിക്ക് നേരെ ആക്രമം നടന്നു എന്നതാണ് 100 ശതമാനം സത്യമാണ്. അതിന്റെ പേരിലാണ് ഈ ചര്‍ച്ചകളെല്ലാം തുടങ്ങിയത്. 7 വര്‍ഷം പിന്നിട്ടിട്ടും അക്കാര്യത്തില്‍ എന്തായി എന്നത് സര്‍ക്കാര്‍ വേണം വ്യക്തമാക്കാന്‍. ഇപ്പോള്‍ ആരെല്ലാമോ ചാനലുകളിലും മൈക്ക് കിട്ടുമ്പോഴും എന്തെല്ലാമോ പറയുന്നുണ്ട്. അഭിനയിക്കാന്‍ ചാന്‍സ് ലഭിക്കാന്‍ അഞ്ചും ആറും തവണ ഹോട്ടല്‍ മുറികളില്‍ പോകുന്നത് എന്തിനാണ്. മോശം പെരുമാറ്റമുണ്ടായാല്‍ ആദ്യതവണ തന്നെ വിലക്കണം. കുടം തുറന്ന് ഭൂതത്തെ പുറത്തുവിട്ടപോലെയായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണിൽ ഇരുട്ട് കേറി, ഓർമ നഷ്ടമായി, പേരുകൾ മറന്നു: സാമന്ത