Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരക്കുണ്ട്, മറ്റൊരാളെ അയക്കാമെന്ന് രതീഷ്; തൃഷ്ണയുടെ സെറ്റില്‍ അങ്ങനെ മമ്മൂട്ടിയെത്തി, ഐ.വി.ശശി തന്നെ 'കഴുതക്കുട്ടി' എന്ന് വിളിക്കാത്തതില്‍ മമ്മൂട്ടിക്ക് വിഷമം

തിരക്കുണ്ട്, മറ്റൊരാളെ അയക്കാമെന്ന് രതീഷ്; തൃഷ്ണയുടെ സെറ്റില്‍ അങ്ങനെ മമ്മൂട്ടിയെത്തി, ഐ.വി.ശശി തന്നെ 'കഴുതക്കുട്ടി' എന്ന് വിളിക്കാത്തതില്‍ മമ്മൂട്ടിക്ക് വിഷമം
, വെള്ളി, 13 ഓഗസ്റ്റ് 2021 (10:30 IST)
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ആയിരുന്നു ഐ.വി.ശശി. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് മേക്കറായ അദ്ദേഹം 150 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങളെയെല്ലാം അണിനിരത്തി അദ്ദേഹം നിരവധി ചിത്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
 
എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതിയ തൃഷ്ണയാണ് മമ്മൂട്ടിയും ഐ.വി.ശശിയും ആദ്യമായി ഒന്നിച്ച ചിത്രം. രതീഷിനെയായിരുന്നു ഐ.വി.ശശി ആദ്യം സമീപിച്ചത്. എന്നാല്‍, തന്റെ സിനിമകളുടെ തിരക്കുകള്‍ മൂലം രതീഷിനു വരാന്‍ കഴിഞ്ഞില്ല. പകരം ഒരാളെ അയാക്കാമെന്നും അയാള്‍ ചിലപ്പോള്‍ എന്നെക്കാള്‍ നല്ല നടനായി മാറുമെന്നും രതീഷ് അന്ന് പറഞ്ഞിരുന്നു. 
 
അങ്ങനെ രതീഷിന്റെ നിര്‍ദേശപ്രകാരം ഐ.വി.ശശിക്കു മുന്നില്‍ എത്തിയ നടനാണ് ഇന്നത്തെ മെഗാസ്റ്റാര്‍ മമ്മൂട്ടി. തൃഷ്ണയുടെ ചിത്രീകരണം കഴിഞ്ഞപ്പോള്‍ മമ്മൂട്ടി ഐ.വി.ശശിയോട് 'സാര്‍ എന്നെ കഴുതക്കുട്ടി എന്ന് വിളിച്ചില്ലല്ലോ' യെന്ന് പരിഭവത്തോടെ പറഞ്ഞു. 
 
മമ്മൂട്ടിയുടെ വിഷമം മനസ്സിലാക്കിയ സംവിധായകന്‍ അദ്ദേഹത്തെ ചേര്‍ത്ത് പിടിച്ച് അനുഗ്രഹിച്ചാണ് യാത്രയാക്കിയത്. അന്ന് അതിനൊരു കാരണമുണ്ടായിരുന്നു. ഐ.വി.ശശി ദേഷ്യപ്പെട്ട് കഴുതക്കുട്ടി എന്ന് വിളിച്ചാലെ താരങ്ങള്‍ക്ക് ഭാഗ്യം തെളിയൂ എന്നൊരു കഥ അക്കാലത്ത് പ്രചരിക്കുന്നുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തൃഷ്ണയെ കുറിച്ച് വാചാലനായിട്ടുണ്ട്. ഇപ്പോഴും തനിക്ക് ഒരിക്കല്‍ കൂടി അഭിനയിക്കണമെന്ന് ആഗ്രഹമുള്ള ചിത്രമാണ് തൃഷ്ണയെന്ന് മമ്മൂട്ടി പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'തലയും ദളപതിയും'; വൈറല്‍ വീഡിയോ കണ്ടോ ?