Webdunia - Bharat's app for daily news and videos

Install App

ഇത് നിന്റെ വെള്ളിയാഴ്ചയാണ്...ഉമ്മയുടെ മുഖത്തെ ചിരി തന്നെയാണ് നിന്റെ വിജയം,ആര്‍.ഡി.എക്‌സ് സംവിധായകനോട് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

കെ ആര്‍ അനൂപ്
വെള്ളി, 25 ഓഗസ്റ്റ് 2023 (09:21 IST)
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 
സിനിമ ആര്‍.ഡി.എക്‌സ് ഇന്നുമുതല്‍ തിയറ്ററുകളില്‍ എത്തുന്നു. മലയാള സിനിമ ലോകത്തേക്ക് ഒരു പുതുമുഖ സംവിധായകന്‍ എത്തുന്നതിനുമുപരി തനിക്ക് സഹോദര തുല്യനായ ഒരാളായ നഹാസിന്റെ സിനിമ തിയറ്ററില്‍ എത്തുന്ന സന്തോഷത്തിലാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള.
 
'ഇത് നിന്റെ വെള്ളിയാഴ്ചയാണ് നഹാസേ, നീ സ്വപ്നം കണ്ട നീ ആഗ്രഹിച്ച വെള്ളിയാഴ്ച....ഇന്ന് നിന്റെ സിനിമ റിലീസ് ആകുമ്പോള്‍ ആ ഉമ്മയുടെ മുഖത്തെ ചിരി അത് തന്നെയാണ് നിന്റെ വിജയവും. കഷ്ടപ്പാടിനും കാത്തിരിപ്പിനും ദൈവവും പ്രേക്ഷകരും കൂടെ നിനക്കൊപ്പം നില്‍ക്കും... ഇന്ന് നീ മലയാള സിനിമാ ലോകത്തേക്ക് വലതു കാലെടുത്തു വെയ്ക്കുമ്പോള്‍ നിന്റെ ഓരോ യാത്രയും അടുത്തറിഞ്ഞ ഒരു സഹോദരന്‍ എന്ന നിലയില്‍ വലിയ അഭിമാനം തോന്നുന്നു മോനെ Nb: ആന്റണി പെപ്പേ എന്ന നടനോട് വല്ലാത്ത ഇഷ്ടം തോന്നുന്നു കാരണം ആരവം എന്ന സിനിമ കോവിഡ് പ്രശ്‌നങ്ങളില്‍ ഷൂട്ടിംഗ് മുടങ്ങി ആ സിനിമ തന്നെ നടക്കാതെ പോയപ്പോള്‍ 2 വര്‍ഷം മുന്നേ പെപ്പേ എന്നോട് പറഞ്ഞ വാചകം ഇന്നും എനിക്ക് ഓര്‍മ്മയുണ്ട്...നഹാസിന്റെ ഈ സ്വപ്നത്തിന് വേണ്ടി അവനെ ചേര്‍ത്തു പിടിച്ചു കട്ടക്ക് കൂടെ നിന്നതിനു നന്ദി',-അഭിലാഷ് പിള്ള കുറിച്ചു.
 
ആദ്യ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരിക്കുന്ന ത്രില്ലര്‍ ആയിരിക്കും ആര്‍.ഡി.എക്‌സ്.നര്‍മ്മവും പ്രണയവും വൈകാരികതയുമെല്ലാം കോര്‍ത്തിണക്കിയ കംപ്ലീറ്റ് എന്റെര്‍ടെയിനറിനായി കാത്തിരിക്കാം.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കും. അനധികൃത കുടിയേറ്റക്കാരെ സൈന്യത്തെ ഉപയോഗിച്ച് നാടുകടത്തും: ഉറച്ച പ്രഖ്യാപനവുമായി ട്രംപ്

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

3 വാർഡുകളാണ് തകർന്നത്, ഒരു നാട് മുഴുവൻ ഒലിച്ചുപോയിട്ടില്ല, വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി മുരളീധരൻ

വ്യാജ ഫോണ്‍ കോളുകളും മെസ്സേജുകളും നിങ്ങളുടെ ഫോണില്‍ എത്തിയാല്‍ ഈ മൂന്നു കാര്യങ്ങള്‍ ചെയ്യണമെന്ന് ടെലകോം മന്ത്രാലയം

മോദിയെ കാണുന്നത് എപ്പോഴും സന്തോഷമുള്ള കാര്യം, ജി 20 ഉച്ചകോടിയ്ക്കിടെ കൂടിക്കാഴ്ച നടത്തി ജോർജിയ മെലോണി

അടുത്ത ലേഖനം
Show comments