ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു തമിഴ് നടനായ റെഡിന്‍ കിംഗ്സ്ലിയുടെയും നടി സംഗീതയുടെയും വിവാഹം നടന്നത്. ബീസ്റ്റ്,ജയിലര്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് കിംഗ്സ്ലി. സംഗീതയാകട്ടെ തമിഴ് ടിവി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയും. എങ്കിലും ഇവരുടെ പ്രണയമോ വിവാഹതീരുമാനമോ ഒന്നും അടുത്ത സുഹൃത്തുക്കളല്ലാതെ മറ്റാരും തന്നെ അറിഞ്ഞിരുന്നില്ല.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	വിവാഹവാര്‍ത്ത പുറത്തുവന്നതോടെ വലിയ രീതിയിലുള്ള ചര്‍ച്ചയും വിമര്‍ശനങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ഉയരുന്നത്. 46 വയസ്സ് പ്രായമുള്ളപ്പോഴാണ് കിംഗ്സ്ലിയുടെ വിവാഹം ഭാര്യയായ സംഗീതയ്ക്ക് 34 വയസ്സ് മാത്രമാണ് പ്രായം. ഇതാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും കാരണമായിരിക്കുന്നത്. നടനും കൊറിയോഗ്രാഫറുമായ സതീഷായിരുന്നു കിങ്ങ്സ്ലി സംഗീത വിവാഹചിത്രം പുറത്തുവിട്ടത്. മാധ്യമങ്ങളെ പോലും അറിയിക്കാതെ മൈസൂരിലെ ക്ഷേത്രത്തില്‍ വെച്ച് രഹസ്യമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം.