Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുമരകത്ത് വീണ്ടുമൊരു വിദേശ വിവാഹം,കേരളീയ വേഷമണിഞ്ഞ് വിദേശികള്‍,എല്ലാത്തിനുമൊരു മലയാളി ടച്ച്

kumarakom lake resort foreigners   foreign wedding in kumarakom

കെ ആര്‍ അനൂപ്

, ചൊവ്വ, 12 ഡിസം‌ബര്‍ 2023 (11:13 IST)
കുമരകം വീണ്ടുമൊരു വിദേശ വിവാഹത്തിന് കൂടി സാക്ഷിയായി. വിവാഹത്തിന് കേരളീയ വേഷമണിഞ്ഞാണ് വിദേശികള്‍ എത്തിയത്. എല്ലാത്തിനും ഉണ്ടായിരുന്നു ഒരു മലയാളി ടച്ച്. വാഴയിലയിലാണ് നാടന്‍ സദ്യ വിളമ്പിയത്. പാതി മലയാളിയായ മെഹക് ഫിലിപ്പും റുമാനിയ സ്വദേശിയായ യുവാവ് ബൊഗ്ദാന്‍ ഗബ്രിയേല്‍ റാഡുക്കും തമ്മിലായിരുന്നു വിവാഹം. ഇന്റീരിയര്‍ ഡിസൈനിങ് രംഗത്തുനിന്നുള്ളവരാണ് രണ്ടാളും.കുമരകം ലേക്ക് സോങ് റിസോര്‍ട്ടില്‍ വെച്ചായിരുന്നു കല്യാണം.
 
മലയാളിയായ പരേതനായ സാജു ഫിലിപ്പിന്റെയും മഹാരാഷ്ട്ര സ്വദേശിനി പ്രിയയുടെയും മകളാണു മെഹക്. വയലേറ്റ - കോണ്‍സ്റ്റന്റൈന്‍ റാഡുക്ക് ദമ്പതികളുടെ മകനാണു ബൊഗ്ദാന്‍. കല്യാണ തലേന്ന് ആഘോഷമാക്കാന്‍ സംഗീത നിശയും കുടുംബം ഒരുക്കിയിരുന്നു. വിവാഹ ദിവസം രാവിലെയും വിവിധ ചടങ്ങുകള്‍ ഉണ്ടായിരുന്നു. കുതിരപ്പുറത്ത് കയറിയാണ് വരാന്‍ കല്യാണമണ്ഡപത്തിലേക്ക് എത്തിയത്. നോര്‍ത്ത് ഇന്ത്യന്‍, യൂറോപ്പ്യന്‍ വിഭവങ്ങള്‍ക്കൊപ്പം നാടന്‍ ഭക്ഷണവും അതിഥികള്‍ക്കായി ഒരുക്കിയിരുന്നു.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാമുകനെ കൊടുക്കാന്‍ പോലീസ് സ്റ്റേഷനിലേക്ക് വ്യാജ സന്ദേശം വിളിച്ചറിയിച്ച് യുവതി, ഒടുവില്‍ യുവതി പോലീസ് പിടിയില്‍