Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബീസ്റ്റ് റിസര്‍വേഷന്‍ ആരംഭിച്ചു, റിലീസിന് ഇനി ഏഴ് ദിവസങ്ങള്‍

Beast - Official Trailer (Telugu) | Thalapathy Vijay | Sun Pictures | Nelson | Anirudh | Pooja Hegde

കെ ആര്‍ അനൂപ്

, ബുധന്‍, 6 ഏപ്രില്‍ 2022 (11:07 IST)
വിജയുടെ ആരാധകര്‍ ആവേശത്തിലാണ്. ദിവസങ്ങളെണ്ണി കാത്തിരിക്കുന്ന അവര്‍ക്കായി ബീസ്റ്റ് റിസര്‍വേഷന്‍ ആരംഭിച്ച വിവരം നിര്‍മ്മാതാക്കള്‍ കൈമാറി. റിലീസിന് ഇനി ഏഴ് ദിവസങ്ങള്‍ കൂടി മാത്രം. ഏപ്രില്‍ 13ന് പ്രദര്‍ശനത്തിനെത്താനാരിക്കുന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറപ്രവര്‍ത്തകര്‍.
തമിഴിന് പുറമേ ഒരേസമയം ഹിന്ദി തെലുങ്ക് ഭാഷകളിലും ചിത്രത്തിന് റിലീസ് ഉണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി രണ്ടു ഭാഷകളിലുള്ള ട്രെയിലറും സോങ്ങുകളും പുറത്തുവന്നു.
ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിലെ രണ്ടു ഗാനങ്ങളും യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി. 'അറബിക് കുത്ത്' എന്ന ആദ്യ ഗാനം യൂട്യൂബില്‍ 200 ദശലക്ഷം വ്യൂസ് നേടി. അടുത്തിടെ പുറത്തിറങ്ങിയ 'ജോളി' എന്ന രണ്ടാമത്തെ സിംഗിള്‍ ഇതിനോടകം 20 മില്യണ്‍ വ്യൂസ് യൂട്യൂബില്‍ നേടിക്കഴിഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി 8 ദിവസങ്ങള്‍ കൂടി,കെജിഎഫ് രണ്ടാം ഭാഗത്തിനായി കാത്തിരിപ്പില്‍ ആരാധകര്‍