ഇവിടെ ഒരു ദിവസം മാത്രം, ഗസ്സയിൽ എന്നും ദിവാലിയല്ലെ, രാം ഗോപാൽ വർമയുടെ പോസ്റ്റ് വിവാദത്തിൽ, ഇത്തരത്തിലൊന്ന് പ്രതീക്ഷിച്ചില്ലെന്ന് വിമർശനം
ട്വീറ്റിനെതിരെ കടുത്ത വിമര്‍ശമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുന്നത്.
വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചിട്ടും ഇസ്രായേല്‍ ഗസ്സയില്‍ വംശഹത്യ തുടര്‍ന്നതില്‍ വിവാദ ട്വീറ്റുമായി ബോളിവുഡിലെ മുന്‍നിര സംവിധായകരിലൊരാളായ രാം ഗോപാല്‍ വര്‍മ. ഇന്ത്യയില്‍ ഒരു ദിവസം മാത്രമാണ് ദീപാവലി.ഗസ്സയില്‍ എല്ലാ ദിവസവും ദീവാലിയാണ് എന്നായിരുന്നു രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ്.
ട്വീറ്റിനെതിരെ കടുത്ത വിമര്‍ശമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുന്നത്. നിരവധി സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരും പോസ്റ്റിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഇന്ത്യയിലെ ഉത്സവത്തെ ഗസ്സയിലെ സാഹചര്യവുമായി താരതമ്യം ചെയ്തത് ശരിയായില്ലെന്ന് നെറ്റിസണ്‍സ് വിമര്‍ശിച്ചു. ഈ അഭിപ്രായം ക്രൂരമായി കൊല്ലപ്പെട്ട കുഞ്ഞുങ്ങളും സ്ത്രീകളും അടങ്ങുന്ന സമൂഹത്തോടുള്ള അനാദരവാണെന്ന് പലരും വിമര്‍ശിച്ചു. ധാര്‍മിക തകര്‍ച്ചയുടെ അടയാളമാണ് ഇതെന്നാണ് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് വിമര്‍ശിച്ചത്. ആര്‍ജിവിയില്‍ നിന്നും ഇങ്ങനൊരു അഭിപ്രായം പ്രതീക്ഷിച്ചെന്നായിരുന്നു എഴുത്തുക്കാരനായ അശോക് കുമാര്‍ പാണ്ഡെയുടെ പ്രതികരണം.