Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mohammed Rizwan: റിസ്‌വാൻ വിശ്വാസിയായതാണോ പ്രശ്നം, അതോ പലസ്തീനെ അനുകൂലിച്ചതോ?, പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ വിവാദം

Mohammed Rizwan, Pakistan Captain, Pakistan Cricket,Palestine Support,മൊഹമ്മദ് റിസ്‌വാൻ, പാക് ക്യാപ്റ്റൻസി, പാകിസ്ഥാൻ ക്രിക്കറ്റ്, പലസ്തീൻ പിന്തുണ

അഭിറാം മനോഹർ

, ചൊവ്വ, 21 ഒക്‌ടോബര്‍ 2025 (12:38 IST)
പാകിസ്ഥാന്‍ ഏകദിന ക്രിക്കറ്റ് ടീം നായകസ്ഥാനത്ത് നിന്ന് മുഹമ്മദ് റിസ്വാനെ മാറ്റി ഷഹീന്‍ അഫ്രീദിയെ നിയമിച്ചതില്‍ വിവാദം. അടുത്തമാസം നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായാണ് റിസ്വാനെ ഏകദിന നായകസ്ഥാനത്ത് നിന്നും നീക്കിയത്. പരിശീലകന്‍ മൈക്ക് ഹെസന്‍ ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു നിയമനം. എന്നാല്‍ റിസ്വാനെ പുറത്താക്കാന്‍ കാരണം റിസ്വാന്റെ മതപരമായ താല്പര്യങ്ങളും പലസ്തീന്‍ വിഷയത്തിലെ നിലപാടുമാണെന്ന് ആരോപണം ഉയര്‍ത്തിരിക്കുകയാണ് മുന്‍ പാക് നായകനായ റാഷിദ് ലത്തീഫ്.
 
 പലസ്തീനെ പരസ്യമായി പിന്തുണച്ചതിനാല്‍ പരിശീലകനായ മൈക്ക് ഹെസന്‍ ഇടപ്പെട്ടാണ് റിസ്വാനെ നായകസ്ഥാനത്ത് നിന്നും നീക്കിയതെന്നാണ് റാഷിദ് ലത്തീഫ് ആരോപിക്കുന്നത്. ഇതിനെല്ലാം പിന്നില്‍ മൈക്ക് ഹെസനാണ്. പാകിസ്ഥാന്‍ ഡ്രസിംഗ് റൂമിലെ മതപരമായ രീതികള്‍ അദ്ദേഹത്തിന് ഇഷ്ടമാകുന്നില്ലെന്ന് വേണം കരുതാന്‍. റിസ്വാന്‍ കൊണ്ടുവന്ന ഡ്രസ്സിംഗ് റൂം സംസ്‌കാരം അവസാനിപ്പിക്കാനാണ് മൈക്ക് ഹെസന്‍ ആഗ്രഹിക്കുന്നത്. റാഷിദ് ലത്തീഫ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം പാക് സൂപ്പര്‍ ലീഗില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍ താരങ്ങള്‍ അടിക്കുന്ന ഓരോ സിക്‌സിനും വിക്കറ്റിനും ഒരു ലക്ഷം പാകിസ്ഥാനി രൂപ പലസ്തീന് നല്‍കുമെന്ന് റിസ്വാന്‍ പ്രഖ്യാപിച്ചിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓവർതിങ്ക് ചെയ്യുന്നതിൽ കാര്യമില്ല, കോലി സ്വന്തം ഗെയിം കളിക്കണം, ഉപദേശവുമായി മാത്യു ഹെയ്ഡൻ