Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴിൽ ഞാൻ ഇതുവരെ പാടിയിട്ടില്ല, ഒരൊറ്റ പാട്ടിലാണ് അവസരം ലഭിച്ചത്, എന്നാൽ അവസാന നിമിഷം അത് നഷ്ടമായി, ആ പാട്ടാണ് അപ്പടി പോട്, പോട്: റിമി ടോമി

Rimi Tomy appadi podu, Appadi podu song,Rimi Tomy malayalam singer, Rimi Tomy,റിമി ടോമി, അപ്പടി പോട് പോട്, റിമി ടോമി മലയാളം ഗായിക

അഭിറാം മനോഹർ

, ചൊവ്വ, 3 ജൂണ്‍ 2025 (19:20 IST)
Rimy Tomy
മലയാളികള്‍ക്ക് ടെലിവിഷനിലൂടെയും സിനിമാഗാനങ്ങളിലൂടെയും പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. മലയാളത്തില്‍ ഏറെ കാലമായി സജീവമാണെങ്കിലും അന്യഭാഷകളില്‍ കാര്യമായ ഗാനങ്ങള്‍ റിമി പാടിയിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ തമിഴില്‍ തനിക്ക് ഒരു അവസരം ലഭിച്ചിരുന്നെന്നും എന്നാല്‍ അവസാന നിമിഷം അത് നടക്കാതെ പോയെന്നും പറഞ്ഞിരിക്കുകയാണ് റിമി ടോമി. ഒരു റിയാലിറ്റി ഷോയ്ക്കിടെയാണ് റിമി ടോമി തനിക്ക് നഷ്ടമായ അവസരത്തെ പറ്റി പറഞ്ഞത്.
 
എനിക്ക് ജീവിതത്തില്‍ പറ്റിയ വലിയ നഷ്ടം ഞാന്‍ ഇതുവരെ തമിഴില്‍ പാടിയിട്ടില്ല. തെലുങ്കില്‍ പാടി, ഒരു പാട്ടെ പാടിയിട്ടുള്ളു ചിങ്ങമാസത്തിന്റെ. തമിഴില്‍ ഇത് വരെ പാടിയിട്ടില്ല. പക്ഷെ പാടാന്‍ വേണ്ടി, ഒരു പാട്ട് പാടാന്‍ വേണ്ടി സൂര്യ ഫിലിംസ് എന്ന ഒരു ബാനര്‍ ആണെന്ന് തോന്നുന്നു എന്നെ വിളിച്ചു. ഞങ്ങള്‍ ഫാമിലി ആയിട്ട് പപ്പ, അമ്മ, അനിയത്തി, അനിയന്‍ എല്ലാവരും കൂടി പോയി. അപ്പോള്‍ റക്കോര്‍ഡിങ്ങിന്റെ തലേ ദിവസം തന്നെ പോയി.ഞങ്ങള്‍ക്ക് പാടാന്‍ വെച്ചിരിക്കുന്ന പാട്ടിന്റെ ലിറിക്‌സ് പൂര്‍ണ്ണമായും കഴിഞ്ഞിട്ടില്ല. അടുത്ത ദിവസം കൂടെ നില്‍ക്കാമോ എന്നാണ് അവര്‍ ചോദിച്ചത്.
 
എന്നാല്‍ ആ സമയത്ത് ഒരു രക്ഷയും ഇല്ലായിരുന്നു. രാജസേനന്‍ സാറിന്റെ പറഞ്ഞ് ഏല്‍പ്പിച്ച ഒരു പ്രോഗ്രാം  പുനലൂര്‍ എടുത്ത് വെച്ചിരിക്കുക ആണ്. പ്രോഗ്രാം എടുത്താല്‍ എന്ത് ഇനി ആകാശം ഇടിഞ്ഞു വീണാലും ആ സ്ഥലത്ത് നമ്മള്‍ എത്തണം. അപ്പോള്‍ മുരുകന്‍ ചേട്ടന്‍ ചോദിച്ചു ഒരു ദിവസം കൂടി ഒന്ന് നിന്നിട്ട് പോയാല്‍ നിങ്ങള്‍ക് ഈ പാട്ട് പടിയിട്ട് പോകാം. പാടാന്‍ പറ്റാതെ നമ്മള്‍ അവിടെ നിന്ന് തിരിച്ചു സങ്കടത്തോടെ തന്നെ. ആ പാട്ടാണ് അപ്പടി പോട്, പോട് എന്ന ഗാനം. ആ പാട്ട് ഹിറ്റല്ല, ഇന്റര്‍നാഷണല്‍ ഹിറ്റായി മാറി. എന്ത് ചെയ്യാം തലയില്‍ വരച്ചിട്ടില്ല. റിമി ടോമി പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാഷാ പണ്ഡിതനാണോ എന്ന കോടതിയുടെ ചോദ്യത്തിൽ പ്രതികരണവുമായി കമൽ ഹാസൻ