Select Your Language

Notifications

webdunia
webdunia
webdunia
webdunia

കന്യാസ്ത്രീ ആകാൻ മോഹിച്ച പെൺകുട്ടി, വിവാഹവും വിവാഹമോചനവും; റിമി ടോമിയുടെ ജീവിതം

കന്യാസ്ത്രീ ആകാൻ മോഹിച്ച പെൺകുട്ടി, വിവാഹവും വിവാഹമോചനവും; റിമി ടോമിയുടെ ജീവിതം

നിഹാരിക കെ.എസ്

, ശനി, 1 ഫെബ്രുവരി 2025 (11:05 IST)
ചെറിയ പ്രായത്തിൽ ലൈംലൈറ്റിലെത്തിയ ആളാണ് റിമി ടോമി. ചെറിയ 15 വയസിൽ ആയിരുന്നു ആദ്യ പരുപാടി. താരത്തിന്റെ വളർച്ച തീർത്തും ഒറ്റയ്ക്കായിരുന്നു. സ്‌കൂളിൽ ഒക്കെ വച്ചിട്ട് കലോത്സവങ്ങളിലും പള്ളിയിലെ കൊയറിലും ഒക്കെ പാടുന്ന കാലത്തിൽ നിന്നുമാണ് ഗാനമേളകളിലേക്ക് റിമി തുടക്കം കുറിച്ചത്. രണ്ടായിരം രൂപ ആദ്യവരുമാനത്തിൽ നിന്നും ലക്ഷങ്ങൾ വരുമാനം വാങ്ങുന്ന നിലയിലേക്ക് റിമി മാറി കഴിഞ്ഞു.
 
ഒരിക്കൽ കന്യാ സ്ത്രീ ആകാൻ ആഗ്രഹിച്ച ആളാണ് താനെന്നും റിമി വെളുപ്പെടുത്തിയിട്ടുണ്ട്. ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും റിമിടോമി മുൻപൊരിക്കൽ പറഞ്ഞിരുന്നു. റോയിസുമായുള്ള വിവാഹമോചനത്തിന് ശേഷം റിമി തനിച്ചാണ് താമസം. 
 
ഒറ്റയ്ക്കുള്ള ജീവിതത്തിൽ എങ്ങനെ സന്തോഷം കണ്ടെത്താം എന്ന് ചിന്തിക്കുന്ന ആളാണ് റിമി ടോമി. റോയിസുമായുള്ള വിവാഹമോചനത്തിന്റെ കാരണം ഇതുവരെയും എവിടെയും റിമി ടോമി തുറന്നു പറഞ്ഞിട്ടില്ല. മാത്രമല്ല ഫിറ്റ്നെസ്സിൽ കൂടുതൽ ശ്രദ്ധിക്കുന്ന റിമി അതിനായുള്ള ശ്രമങ്ങളും തുടരുന്നു. എത്ര തിരക്ക് ഉണ്ടേലും വർക്ക് ഔട്ട് മുടക്കുന്ന കൂട്ടത്തിൽ അല്ല താരം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമ അപ്രതീക്ഷിതമായി സംഭവിച്ച കാര്യമെന്ന് പ്രിയാമണി