Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലാലേട്ടനെപ്പോലെ എനിക്കൊരു മാമനുണ്ട്': ഋഷഭ് ഷെട്ടി

Rishab Shetty

നിഹാരിക കെ.എസ്

, വെള്ളി, 26 സെപ്‌റ്റംബര്‍ 2025 (12:19 IST)
കാന്താര ചാപ്റ്റർ വണ്ണിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടൻ ഋഷഭ് ഷെട്ടി ഇപ്പോൾ. കഴിഞ്ഞ ദിവസം പ്രൊമോഷന്റെ ഭാ​ഗമായി കാന്താര ടീം കൊച്ചിയിലും എത്തിയിരുന്നു. കൊച്ചിയിലെത്തിയ ഋഷഭ് നടൻ മോഹൻലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
 
താൻ ഒരു മോഹൻലാൽ‌ ഫാൻ ആണെന്നും അദ്ദേഹത്തെ കാണുമ്പോൾ സ്വന്തം നാട്ടുകാരൻ എന്ന ഫീൽ ആണെന്നും ഋഷഭ് പറഞ്ഞു. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഋഷഭ്. തന്റെ ഒരു ബന്ധുവിനെ കാണാൻ ലാലേട്ടനെ പോലെയാണെന്നും ആ ഒരു ഇമോഷണൽ ബന്ധം അദ്ദേഹവുമായി ഉണ്ടെന്നും ഋഷഭ് പറഞ്ഞു. "ഞാൻ ലാലേട്ടന്റെ വലിയ ഫാനാണ്.
 
കന്നഡ സിനിമ മേഖലയിൽ എന്റെ എക്കാലത്തെയും ഇഷ്ട നടൻ ഡോ രാജ്കുമാർ സാറാണ്. മലയാളത്തിൽ ലാലേട്ടനെ കാണുമ്പോൾ നമുക്ക് നമ്മുടെ സ്വന്തം നാട്ടുകാരൻ എന്ന ഫീലാണ്. എന്റെ ഒരു മാമനെ കാണാൻ അദ്ദേഹത്തെ പോലെയാണ്. ആ ഒരു ഇമോഷണൽ ബന്ധവും അദ്ദേഹത്തോട് ഉണ്ട്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കാണാറുണ്ട്.
 
അദ്ദേഹത്തിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിൽ എനിക്കേറെ സന്തോഷമുണ്ട്. അതുകൊണ്ടാണ് പുരസ്കാര വാർത്ത അറിഞ്ഞയുടനേ എന്റെ സോഷ്യൽ മീഡിയ ടീമിനോട് പറഞ്ഞ് അദ്ദേഹത്തെ അഭിനന്ദിച്ച് കൊണ്ട് പോസ്റ്റ് പങ്കുവച്ചത്. കൊല്ലൂർ മൂകാംബികയിൽ വെച്ച് ലാലേട്ടനെ ഒരിക്കൽ കണ്ടിരുന്നു. അന്ന് പകർത്തിയ ചിത്രമാണ് കൂടെ പങ്കുവച്ചത്". -ഋഷഭ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കാട്ടിൽ അദ്ദേഹം വെട്ടിക്കളഞ്ഞ നഖം പോലും ഞാനെടുത്തു സൂക്ഷിച്ചു വച്ചു'; മോഹൻലാലിനെ പ്രശംസിച്ച് ലക്ഷ്മിപ്രിയ