Webdunia - Bharat's app for daily news and videos

Install App

അടിച്ചു കേറി വന്ന നടന്‍ പൃഥ്വിരാജ്: റിയാസ് ഖാന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 18 ജൂണ്‍ 2024 (15:22 IST)
Riyaz Khan
'അടിച്ചു കേറി വാ' എന്ന ഡയലോഗ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജലോത്സവം എന്ന സിനിമയില്‍ റിയാസ് ഖാന്‍ ഉപയോഗിച്ച ഡയലോഗ് വീണ്ടും എങ്ങും നിറയുകയാണ്. ഇപ്പോഴിതാ മലയാള സിനിമയില്‍ അടിച്ചു കേറി വന്ന നടനെ കുറിച്ച് പറയുകയാണ് സാക്ഷാല്‍ റിയാസ് ഖാന്‍.
 
'മലയാളത്തില്‍ അടിച്ചു കേറിവന്ന ഒരു നടന്‍ ആരാണെന്ന് ചോദിച്ചാല്‍ ഉറപ്പായും ഞാന്‍ പൃഥ്വിരാജിന്റെ പേര് പറയും. കാരണം ഞാന്‍ 'വേഷം' എന്ന സിനിമ ചെയ്യുന്ന സമയം, ഞങ്ങള്‍ കോഴിക്കോട് മഹാറാണിയിലാണ് താമസിക്കുന്നത്. അവിടെ ഇന്ദ്രജിത്തും ഉണ്ട്. ആ സിനിമയില്‍ അദ്ദേഹം ഉണ്ട്. ഒരു ദിവസം ഷൂട്ടില്ലാത്ത ദിവസമോ മറ്റോ ആണ്. അമ്മയും അനിയനും ഇന്ന് ഇവിടേക്ക് വരുന്നുണ്ടെന്ന് ഇന്ദ്രന്‍ പറഞ്ഞു. ഈ സംസാരം വരുന്നത് സുകുമാരന്‍ സാറും എന്റെ ഫാദറും തമ്മില്‍ അറിയാം. അങ്ങനെ സംസാരത്തില്‍ ഞങ്ങളൊക്കെ എപ്പോഴൊക്കെയോ കുട്ടിക്കാലത്ത് പരസ്പരം കണ്ടിട്ടുണ്ട്. പക്ഷേ അതൊന്നും ആര്‍ക്കും ഓര്‍മ്മയില്ല.
 
ആ കാര്യങ്ങളൊക്കെ ഞാനും ഇന്ദ്രനും സംസാരിക്കുകയാണ്. അങ്ങനെയാണ് കുടുംബത്തെക്കുറിച്ച് ഒക്കെ സംസാര വന്നത്ം ഇന്ന് അമ്മയും അനിയനും വരുന്നുണ്ടെന്ന് ഇന്ദ്രന്‍ പറഞ്ഞു. അവര്‍ വന്നശേഷം ഞാനും ഇന്ദ്രനും അവരുടെ മുറിയില്‍ പോയി. അമ്മയും പൃഥ്വിരാജും അവിടെയുണ്ട്.പൃഥ്വി അന്ന് കരിയര്‍ തുടങ്ങുന്നതേയുള്ളൂ. പിന്നെ ഞാന്‍ പൃഥ്വിവിന്റെ ഗ്രോത്ത് കാണുന്നത് ലൂസിഫറില്‍ ആണ്. അതിനുശേഷം ആടുജീവിതത്തിലാണ്. എക്‌സ്ട്രാ ഓര്‍ഡിനറി ഹാര്‍ഡ് വര്‍ക്ക് മാത്രമാണ് അതിന് പിന്നില്‍. അടിച്ചു കയറി വന്നതാണ് അദ്ദേഹം',-
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ഹിന്ദുക്കള്‍ ഗോമൂത്രം കുടിക്കണമെന്ന് ബിജെപി നേതാവ്

നടന്‍ ഗോവിന്ദ വെടിയേറ്റ് ഐസിയുവില്‍

തൃശ്ശൂരില്‍ എടിഎം കൊള്ള നടത്തിയ പ്രതിയുടെ കാല്‍ നീക്കം ചെയ്തു

Pooja Holidays: പൂജവെപ്പ്: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 നു അവധി ലഭിക്കും

പതിവ് ചടങ്ങ് തുടരുന്നു; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു, ഇടപെടാതെ കേന്ദ്രം

അടുത്ത ലേഖനം
Show comments