Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

എഴുപത്തിയൊൻപതാം വയസ്സിൽ വീണ്ടും അച്ഛനായി, രഹസ്യം വെളിപ്പെടുത്തി റോബർട്ട് ഡി നീറോ

Robert de nero
, ബുധന്‍, 10 മെയ് 2023 (16:56 IST)
ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് റോബർട്ട് ഡിനീറോ. റേജിംഗ് ബുൾ,ടാക്സി ഡ്രൈവർ,ഗോഡ് ഫാദർ ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തൻ്റെ 79ആം വയസ്സിൽ അച്ഛനായ കാര്യം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. തൻ്റെ ഏറ്റവും പുതിയ ചിത്രമായ എബൗട്ട് മൈ ഫാദറിൻ്റെ പ്രചാരണത്തിനിടെയായിരുന്നു താരത്തിൻ്റെ വെളിപ്പെടുത്തൽ.
 
അച്ഛനെന്ന നിലയിൽ താൻ എങ്ങനെയാണെന്ന് വിശദീകരിക്കുകയായിരുന്നു ഡിനീറോ. ഇതിനിടെ ആറ് മക്കളല്ലേ താങ്കൾക്ക് എന്ന ചോദ്യത്തിന് മറുപടിയായാണ് ഏഴാമാത്തെ കുഞ്ഞ് അടുത്തിടെ ജനിച്ചതായി താരം പറഞ്ഞത്. അതേസമയം കുഞ്ഞിൻ്റെ അമ്മയാരാണെന്ന കാര്യം താരം വെളിപ്പെടുത്തിയില്ല. രണ്ട് വിവാഹങ്ങളാണ് ഡിനീറോ ചെയ്തിട്ടുള്ളത്. ആദ്യ ഭാര്യയായ ഡയാനയിൽ 51കാരിയായ ഡ്രേന 46കാരിയായ റാഫേലും മക്കളായുണ്ട്. മറ്റൊരു ഭാര്യയായ ഗ്രേസ് ഹൈടവറിൽ 25കാരനായ എലിയറ്റും 11 കാരിയായ ഹെലനും മക്കളാണ്. ഇത് കൂടാതെ കാമുകിയായ ടൂക്കി സ്മിത്തിൽ ഇരട്ടക്കുട്ടികളായ ജൂലിയനും ആരോണും പിറന്നു. ഇവർക്കിപ്പോൾ 27 വയസ്സ് പ്രായമുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാറിന്റെ കീ നഷ്ടപ്പെട്ടു, പോലീസില്‍ പരാതി നല്‍കി സൗന്ദര്യ രജനികാന്ത്