Select Your Language

Notifications

webdunia
webdunia
webdunia
webdunia

Exclusive: റോബിന്‍ രാധാകൃഷ്ണനുമായി ബിജെപി ചര്‍ച്ചയില്‍; തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കാന്‍ ആലോചന

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റോബിന്‍ ബിജെപി സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന് സൂചനകളുണ്ട്

Robin Radhakrishnan likely to join in BJP
, വ്യാഴം, 9 മാര്‍ച്ച് 2023 (09:46 IST)
Robin Radhakrishnan: ബിഗ് ബോസ് സീസണ്‍ നാലിലൂടെ ശ്രദ്ധിക്കപ്പെട്ട റോബിന്‍ രാധാകൃഷ്ണന്‍ സജീവ രാഷ്ട്രീയത്തിലേക്ക്. താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് റോബിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏത് പാര്‍ട്ടിയ്‌ക്കൊപ്പമാണ് റോബിന്‍ സഹകരിക്കുക എന്ന കാര്യത്തില്‍ വ്യക്തമായിരുന്നില്ല. ഇപ്പോള്‍ ഇതാ റോബിന്‍ ബിജെപിയുമായി സഹകരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 
 
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റോബിന്‍ ബിജെപി സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന് സൂചനകളുണ്ട്. റോബിനെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം ആലോചിക്കുന്നുണ്ട്. റോബിനുമായി ഇക്കാര്യത്തെ കുറിച്ച് ബിജെപി നേതൃത്വം രഹസ്യ ചര്‍ച്ച നടത്തുമെന്നാണ് വിവരം. എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് താന്‍ ഇറങ്ങുമോ എന്ന കാര്യത്തില്‍ റോബിന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതിസന്ധികള്‍ മറികടന്ന് തുറമുഖം, വെള്ളിയാഴ്ച തിയേറ്ററുകളില്‍ ആളെ കൂട്ടാന്‍ നിര്‍മ്മാതാക്കള്‍