Publish Date: Fri, 01 Jul 2022 (10:04 IST)
Updated Date: Fri, 01 Jul 2022 (10:05 IST)
കഴിഞ്ഞദിവസം ദുബായിലായിരുന്നു റോഷാക്ക് ചിത്രീകരണം പൂര്‍ത്തിയായത്. ഓണത്തിന് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് സഹനിര്‍മാതാവ് എന്‍.എം ബാദുഷ.
മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്.
ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, ബാബു അന്നൂര്‍, അനീഷ് ഷൊര്‍ണൂര്‍, റിയാസ് നര്‍മ്മകല, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗരുഡ ഗമന വൃഷഭ വാഹന എന്ന കന്നഡത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.