Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

റോഷാക്ക് ചിത്രീകരണം പൂര്‍ത്തിയായി, വരുന്നത് ത്രില്ലര്‍,മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം

റോഷാക്ക്

കെ ആര്‍ അനൂപ്

, വെള്ളി, 1 ജൂലൈ 2022 (09:01 IST)
കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് ചിത്രീകരണം ദുബായില്‍ പൂര്‍ത്തിയായി. മാര്‍ച്ച് 30ന്ചാലക്കുടിയില്‍ ഷൂട്ടിംഗ് ആരംഭിച്ചു. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ്.
അഞ്ചുദിവസത്തെ ചിത്രീകരണത്തിന് വേണ്ടിയാണ് ടീം ദുബായില്‍ എത്തിയത്.
 
മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്.
 
ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, ബാബു അന്നൂര്‍, അനീഷ് ഷൊര്‍ണൂര്‍, റിയാസ് നര്‍മ്മകല, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗരുഡ ഗമന വൃഷഭ വാഹന എന്ന കന്നഡത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാധവന്‍ എന്ന നടന്റെയും സംവിധായകന്റെയും സിനിമ,ഇതൊരു ഡോക്യുമെന്റെറിയല്ല, യഥാര്‍ത്ഥ കഥ,റോക്കട്രി വിശേഷങ്ങളുമായി സംവിധായകന്‍ പ്രജേഷ് സെന്‍