Webdunia - Bharat's app for daily news and videos

Install App

സീനുകൾ വെട്ടിയിട്ടും എമ്പുരാനെ വിടാതെ ആർഎസ്എസ് മുഖപത്രം, മുരളി ഗോപി അരാജകത്വം പടർത്തുന്നുവെന്ന് വിമർശനം

അഭിറാം മനോഹർ
ബുധന്‍, 2 ഏപ്രില്‍ 2025 (13:19 IST)
എമ്പുരാന്‍ സിനിമയ്‌ക്കെതിരെ വീണ്ടും വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. റീ എഡിറ്റ് ചെയ്തിട്ടും സിനിമയില്‍ ദേശവിരുദ്ധതയും ക്രിസ്ത്യന്‍ വിരുദ്ധതയും തുടരുന്നുവെന്നും മുരളി ഗോപി സമൂഹത്തില്‍ അരാജകത്വം പടര്‍ത്തുകയുമാണെന്നും ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നു.
 
 കേരളയുവത്വം മയക്കുമരുന്നിന്റെയും അരാജകസിനിമകളുടെയും പിടിയിലാണെന്നും അതിന് സഹായകമായ പ്രമേയമാണ് എമ്പുരാന്‍ സിനിമയില്‍ ഉള്ളതെന്നുമാണ് ലേഖനത്തില്‍ പറയുന്നത്. തീവ്ര ഹിന്ദുവിഭാഗത്തിന്റെ എതിര്‍പ്പുകള്‍ മൂലം സിനിമയിലെ പ്രധാനപ്പെട്ട രംഗങ്ങളിലടക്കം മാറ്റം വരുത്തിയ ശേഷമാണ് ആര്‍എസ്എസിന്റെ വിമര്‍ശനം.
 
 വിവാദങ്ങള്‍ക്ക് പിന്നാലെ സിനിമയിലെ പ്രധാന വില്ലനായ ബജ്‌റംഗിയുടെ പേര് ബല്‍ദേവ് എന്നാക്കുകയും എന്‍ഐഎയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യുകയും ചെയ്തിരുന്നു. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നുപോകുന്നതും സ്ത്രീകള്‍ക്കെതിരായ അതിക്രമ സീനുകളും ഇത്തരത്തില്‍ നീക്കം ചെയ്തിട്ടുണ്ട്. സിനിമയില്‍ കാണിക്കുന്ന കലാപരംഗങ്ങളുടെ കാലഘട്ടം 2002 എന്ന് എഴുതിയിരുന്നത് പുതിയ പതിപ്പില്‍ എ ഫ്യൂ ഇയേഴ്‌സ് എഗോ എന്നാക്കിയിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

വാളയാര്‍ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

India- Bangladesh Tension: വിചാരിച്ചാൽ 7 സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്താമെന്ന് മുഹമ്മദ് യൂനസ് , ബംഗ്ലാദേശ് തലചൊറിയുന്നത് തീക്കൊള്ളിയുമായി

എല്ലാം അഭ്യൂഹങ്ങൾ മാത്രം കുപ്രസിദ്ധ ആൾദൈവം സ്വാമി നിത്യാനന്ദ മരിച്ചെന്ന വാർത്ത തള്ളി ഒരു വിഭാഗം അനുയായികൾ

Swami Nithyananda: കുപ്രസിദ്ധ ആള്‍ ദൈവം സ്വാമി നിത്യാനന്ദ മരിച്ചോ? വിവാദം പുകയുന്നു

'നിങ്ങള്‍ക്ക് എങ്ങനെ അത് ആവശ്യപ്പെടാനാകും'; നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ ഹൈക്കോടതി

അടുത്ത ലേഖനം
Show comments