മലയാള സിനിമാപ്രേക്ഷകര്‍ ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് എമ്പുരാന്. സൂപ്പര്‍ ഹിറ്റായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാഗമെന്ന നിലയില്‍ സിനിമയെ പറ്റിയുള്ള പ്രതീക്ഷ വാനോളമാണ്. കഴിഞ്ഞ റിപ്പബ്ലിക് ഡേ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നത്.
ലൂസിഫറും എമ്പുരാനുമടക്കം മോഹന്‍ലാലിനൊപ്പം ഇതുവരെ 3 സിനിമകളില്‍ സംവിധായകനായി പൃഥ്വിരാജ് പ്രവര്‍ത്തിച്ചുകഴിഞ്ഞു. മോഹന്‍ലാലിനോടൊപ്പം സിനിമ ചെയ്യുമ്പോള്‍ എന്നായിരിക്കും ഇനി ഒരു സിനിമ മമ്മൂട്ടിയെ നായകനാക്കി പൃഥ്വി ഒരുക്കുക എന്ന ചോദ്യം ഓരോ സിനിമാപ്രേക്ഷകനും ഉണ്ട്. ഇപ്പോഴിതാ അക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് കൂടിയായ നടന് മുരളി ഗോപി.
അടുത്തിടെ നല്കിയ ഒരു അഭിമുഖത്തിലാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി സിനിമയുണ്ടാകുമെന്ന് മുരളീഗോപി വ്യക്തമാക്കിയത്. തീര്‍ച്ചയായും ഉണ്ടാകും എല്ലാം പ്ലാനിങ്ങിലുണ്ട്. മമ്മൂട്ടി എന്ന നടനും മെഗാസ്റ്റാറിനുമുള്ള ട്രിബ്യൂട്ട് ആയിരിക്കും അത്. അത് വരുന്നുണ്ട്. ഇപ്പോള്‍ കമ്മിറ്റ് ചെയ്ത സിനിമകള്‍ കഴിഞ്ഞാല്‍ അങ്ങനൊന്ന് സംഭവിക്കും. മുരളിഗോപി പറഞ്ഞു.