Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

എമ്പുരാന്‍ റീ എഡിറ്റ് സമ്മര്‍ദ്ദം മൂലമല്ല, മൂന്നാം ഭാഗം തീര്‍ച്ചയായുമുണ്ടാകുമെന്ന് ആന്റണി പെരുമ്പാവൂര്‍

Antony perumbavoor

അഭിറാം മനോഹർ

, ചൊവ്വ, 1 ഏപ്രില്‍ 2025 (13:41 IST)
എമ്പുരാന്റെ റീ എഡിറ്റിങ് സമ്മര്‍ദ്ദം മൂലമല്ലെന്ന് നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍. ആരുടെയും ഭീഷണിയായി ഇതിനെ കാണരുത്. മറ്റൊരാള്‍ പറഞ്ഞത് കൊണ്ടല്ല ഇത് ചെയ്തത്. ഞങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്തു. അതില്‍ വിവാദം ആവശ്യമില്ല. മോഹന്‍ലാലിനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും സിനിമയുടെ കഥയറിയാം. പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട കാര്യമില്ല. മൂന്നാം ഭാഗം തീര്‍ച്ചയായും ഉണ്ടാകും. ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.
 
മോഹന്‍ലാല്‍ സാറിന് കഥ അറിയില്ല എന്ന് പറഞ്ഞതിനോട് യോജിപ്പില്ല. എനിക്കറിയാം, ഞങ്ങള്‍ എല്ലാവര്‍ക്കും അറിയാം. അറിയില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല, ഞങ്ങളാരും പറഞ്ഞിട്ടില്ല, മേജര്‍ രവി അങ്ങനെ പറഞ്ഞല്ലോ എന്നാണെങ്കില്‍ അതിനെ പറ്റി സംസാരിക്കാന്‍ പറ്റാത്ത കാര്യമാണെന്നും ആന്റണി പറഞ്ഞു.
 
 പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. എത്രയോ വര്‍ഷമായി ഞങ്ങള്‍ തമ്മില്‍ അറിയുന്നവരാണ്. ഈ സിനിമ നിര്‍മിക്കണമെന്നത് ഒന്നിച്ചെടുത്ത തീരുമാനമാണ്. സിനിമയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നതാണ് വിശ്വസിക്കുന്നത്. ഞങ്ങള്‍ എല്ലാവരും ഈ സിനിമയെ മനസിലാക്കിയിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ മനസിലാക്കിയതില്‍ എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ അത് തിരുത്തുക എന്നത് ഞങ്ങളുടെ കടമയാണ്.
 
 ഒരു പാര്‍ട്ടിക്കല്ല, ഒരു വ്യക്തിക്ക് സങ്കടമുണ്ടായാല്‍ പോലും അതിനെ പരിഗണിക്കേണ്ടത് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരാണ്. ആ കാര്യം മനസിലാക്കി ഞങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യമാണ് ചെയ്തത്. ഒരിക്കലും മറ്റൊരാളുടെ സമ്മര്‍ദ്ദത്തിന്റെ പുറത്ത് ചെയ്തതല്ല, നാളെ ഒരു സമയത്ത് വേറെ ഒരു പാര്‍ട്ടിക്ക് വിഷയം ഉണ്ടായാലും മാറ്റം വരുത്തും. ചിത്രത്തിന്റെ എഡിറ്റിങ് സംബന്ധിച്ച് വിയോജിപ്പുകളുണ്ടെന്ന് വിശ്വസിക്കുന്നില്ല. ഒരാള്‍ക്ക് വിയോജിപ്പുണ്ടായാല്‍ നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യമല്ല അത്. എല്ലാവരുടെയും സമ്മതത്തോടെ ചെയ്യുന്ന കാര്യമാണ്. മുരളി ഗോപി പോസ്റ്റ് ഷെയര്‍ ചെതില്ലെങ്കിലും സമ്മതമുണ്ടെന്ന് വിശ്വസിക്കുന്നു. ചിത്രത്തെ സംബന്ധിച്ച് വിവാദത്തിന്റെ കാര്യമില്ല. ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്പമ്പോ! ഇതെന്തൊരു മാറ്റം? കിടിലൻ മേക്കോവറിൽ അനന്യ