വിജയുടെ അവസാന സിനിമ രാഷ്ട്രീയ നോവലിനെ ആസ്പദമാക്കി, സംവിധാനം ചെയ്യുക വെട്രിമാരൻ തന്നെയെന്ന് സൂചന

അഭിറാം മനോഹർ
വെള്ളി, 9 ഫെബ്രുവരി 2024 (19:39 IST)
അടുത്തിടെയാണ് രാഷ്ട്രീയത്തിലേക്കുള്ള തന്റെ ചുവടുമാറ്റം നടന്‍ വിജയ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി നിലവില്‍ ഉറപ്പ് നല്‍കിയ സിനിമകള്‍ക്ക് ശേഷം പൂര്‍ണ്ണമായി രാഷ്ട്രീയത്തില്‍ ശ്രദ്ധ നല്‍കുമെന്നാണ് വിജയ് പ്രഖ്യാപനം നടത്തിയത്. നിലവില്‍ വെങ്കട് പ്രഭുവിനൊപ്പം ചെയ്യുന്ന സിനിമയ്ക്ക് ശേഷം മറ്റ് സിനിമകളൊന്നും തന്നെ താരം പ്രഖ്യാപിച്ചിട്ടില്ല. വിജയുടെ അവസാന സിനിമ വെട്രിമാരനാകും സംവിധാനം ചെയ്യുക എന്ന റിപ്പോര്‍ട്ടുകളാണ് തമിഴകത്ത് നിന്ന് ഇപ്പോള്‍ വരുന്നത്.
 
ചിത്രത്തിന്റെ കഥ വെട്രിമാരന്‍ നേരത്തെ തന്നെ വിജയോട് പറഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം കോട്ട നീലിമയുടെ ഷൂസ് ഓഫ് ഡെഡ് എന്ന രാഷ്ട്രീയ നോവലിനെ അടിസ്ഥാനപ്പെടുത്തിയാകും പുതിയ സിനിമ. കര്‍ഷക ആത്മഹത്യകളും അതിനെ ചുറ്റിപറ്റിയുള്ള ശക്തമായ രാഷ്ട്രീയവുമാണ് നോവലിന്റെ വിഷയം. രാഷ്ട്രീയത്തിലിറങ്ങുന്നതിന് മുന്നോടിയായി ചെയ്യാവുന്ന ഏറ്റവും മികച്ച ചിത്രം ഇതായിരിക്കുമെന്ന അഭിപ്രായമാണ് വിജയ് ആരാധകര്‍ക്കുമുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

അടുത്ത ലേഖനം
Show comments