Webdunia - Bharat's app for daily news and videos

Install App

കാണിക്കാന്‍ വേണ്ടിയല്ല ഞാന്‍ വസ്ത്രം ധരിക്കുന്നത്, സെക്‌സി വസ്ത്രം ധരിച്ചാല്‍ എന്തിനും സമ്മതമാണെന്നാണോ?; രൂക്ഷമായി പ്രതികരിച്ച് മീനാക്ഷി

നായിക നായകന്‍, ഉടന്‍ പണം എന്നീ ടെലിവിഷന്‍ ഷോകളിലൂടെയാണ് മീനാക്ഷി ശ്രദ്ധിക്കപ്പെട്ടത്

രേണുക വേണു
വെള്ളി, 9 ഫെബ്രുവരി 2024 (16:21 IST)
Meenakshi raveendran

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് മീനാക്ഷി രവീന്ദ്രന്‍. തന്റെ ചിത്രങ്ങളും വിശേഷങ്ങളും മീനാക്ഷി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിച്ചെത്തുമ്പോള്‍ ചില സദാചാരവാദികള്‍ താരത്തിനെതിരെ മോശം പ്രതികരണങ്ങള്‍ നടത്താറുമുണ്ട്. അത്തരക്കാരോട് രൂക്ഷമായി പ്രതികരിക്കുകയാണ് മീനാക്ഷി. ഗ്ലാമറസായോ സെക്‌സി ആയോ വസ്ത്രം ധരിച്ചാല്‍ അതിനര്‍ത്ഥം എന്തിനും സമ്മതമാണ് എന്നതല്ലെന്ന് മീനാക്ഷി പറയുന്നു. 
 
' ഞാനിടുന്ന വസ്ത്രമല്ല എന്റെ ഐഡിന്റിറ്റി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. മാന്യത എന്ന് പറയുന്നത് ഓരോരുത്തരുടെയും കണ്ണിലാണ്. ജീന്‍സ് ഇടുന്നത് വൃത്തികേടാണെന്നും അല്ലെന്നും പറയുന്നവരുണ്ട്. വേറെ എന്തൊക്കെ കാര്യങ്ങളുണ്ട്. പക്ഷേ ഞാനെന്ത് വസ്ത്രമിട്ടു എന്ന് നോക്കി നടക്കുകയാണ് ചിലര്‍. ഡ്രസ്സിങ്ങ് ആരോടുമുള്ള യെസ് അല്ല. ആളുകള്‍ കുറച്ചൂടി ഇഷ്ടപ്പെടുന്നത് അങ്ങനെ പ്രൊമോട്ട് ചെയ്യപ്പെടാനാണ്. ചിലര്‍ക്ക് കാണാനിഷ്ടവും അതൊക്കെയാണ്. എന്റെ സാരി ഉടുത്ത ഫോട്ടോയോ മാന്യമായ വേഷമെന്ന് പറയുന്നതോ ആയ ചിത്രങ്ങള്‍ ഇതുവരെ വൈറലായിട്ടില്ല. അതൊന്നും ആളുകള്‍ക്ക് കാണണ്ട. ഇതാണ് അവര്‍ക്ക് വേണ്ടത്. എന്ന് കരുതി കാണിക്കാന്‍ വേണ്ടി ഇട്ടതല്ല ഞാന്‍,' മീനാക്ഷി പറഞ്ഞു. 
 
നായിക നായകന്‍, ഉടന്‍ പണം എന്നീ ടെലിവിഷന്‍ ഷോകളിലൂടെയാണ് മീനാക്ഷി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഏതാനും സിനിമകളിലും അഭിനയിച്ചു. പ്രേമലുവാണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments