Select Your Language

Notifications

webdunia
webdunia
webdunia
webdunia

movie review| മനോഹര ചിത്രം,'സബാഷ് ചന്ദ്രബോസ്' റിവ്യൂമായി സംവിധായകന്‍ സജിന്‍ ബാബു

Sabaash Chandrabose  Sajin Baabu (സജിന്‍ ബാബു) Film director

കെ ആര്‍ അനൂപ്

, വ്യാഴം, 4 ഓഗസ്റ്റ് 2022 (10:18 IST)
വിഷ്ണു ഉണ്ണികൃഷ്ണന്‍, ജോണി ആന്റണി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെയായി എത്തുന്ന 'സബാഷ് ചന്ദ്രബോസ്' ഓഗസ്റ്റ് 5 തിയേറ്ററുകളില്‍ എത്തും.വി സി അഭിലാഷിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഹാസ്യത്തിന് പ്രാധാന്യമുള്ള എന്റര്‍ടെയ്നര്‍ ആയിരിക്കാനാണ് സാധ്യത. ഇപ്പോഴിതാ സിനിമയുടെ പ്രിവ്യൂ കണ്ട ശേഷം സിനിമയെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ സജിന്‍ ബാബു. 
'സുഹൃത്തും,നാട്ടുകാരാനും,സംവിധായകനുമായ Vc Abhilash ന്റെ ഓഗസ്റ്റ് 5ന് തിയറ്ററുകളില്‍ റിലീസ് ആകുന്ന രണ്ടാമത്തെ ചിത്രമായ 'സബാഷ് ചന്ദ്ര ബോസ്സി'ന്റെ പ്രിവ്യൂ കാണാന്‍ സെന്‍ട്രല്‍ മാളിലെ സിനി പോളിസില്‍ പോയപ്പോള്‍ നായകന്‍ വിഷ്ണു ഉണ്ണി കൃഷ്ണനെയും,സംവിധായകനെയും കണ്ടപ്പോള്‍...
തൊണ്ണൂറുകളിലെ ദൂരദര്‍ശന്‍ കാലത്തേക്കും,അതിന്റെ രസകരമായ ഓര്‍മകളിലേക്കും നമ്മെ കൂട്ടികൊണ്ട് പോകുന്ന മനോഹര ചിത്രം എല്ലാവരും തിയറ്ററുകളില്‍ തന്നെ പോയി കാണാന്‍ ശ്രമിക്കണം...'-സജിന്‍ ബാബു കുറിച്ചു.
1980 കളിലെ കഥയാണ് സിനിമ പറയുന്നത്.സജിത്ത് പുരുഷന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജോണി ലോനപ്പന്‍ ചിത്രം നിര്‍മ്മിക്കുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ്യുടെ കൂടെ അഭിനയിക്കണം, മലയാളത്തില്‍ ഉണ്ണിമുകുന്ദന്റെ അനിയത്തിയായി വേഷമിടണം:ഹനാന്‍