മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരെ നായകന്മാരാക്കി ഒരു ഷാജി കൈലാസ് ചിത്രം ആഗ്രഹിക്കാത്ത സിനിമ പ്രേമികള്‍ ഉണ്ടാകില്ല. അത്തരത്തിലൊരു സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ കൂടുതല്‍ തിരക്കുകളിലേക്ക്. ഫഹദിനൊപ്പം ഒരു ചിത്രം ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഷാജി കൈലാസ്.
ഫഹദിന്റെ ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ മലയന്‍കുഞ്ഞിന്റെ സ്‌പെഷ്യല്‍ ഷോ ഷാജി കൈലാസും എത്തിയിരുന്നു. അവിടെവച്ച് ഫഹദിന് നേരില്‍ കണ്ടെന്നും തന്നെ കണ്ടയുടന്‍ ഫഹദ് ഓടി അടുത്തേക്ക് വന്നെന്നും സംവിധായകന്‍ പറയുന്നു.
തമിഴ് തെലുങ്ക് ഭാഷകളില്‍ കൊമേര്‍ഷ്യല്‍ മാസ്സ് ചിത്രങ്ങളിലൂടെ ഗംഭീരപ്രകടനം കാഴ്ചവച്ച ഫഹദിനോട് മലയാളത്തിലും മാത്രം ചിത്രങ്ങള്‍ ചെയ്യുവാനും തങ്ങളെ പോലെയുള്ളവരുടെ കൂടെ അതുപോലത്തെ ചിത്രങ്ങളില്‍ ജോലി ചെയ്യാനുമാണ് താന്‍ പറഞ്ഞതെന്നും ഷാജി കൈലാസ് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.