ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് സിനിമയാണ് വേട്ടയ്യന്‍. ഒക്ടോബര്‍ പത്തിന് റിലീസാകുന്ന സിനിമയില്‍ മഞ്ജു വാര്യരും ഫഹദ് ഫാസിലുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വമ്പന്‍ താരനിരയില്‍ മലയാളത്തില്‍ നിന്നും സാബുമോനും ഒരു കഥാപാത്രമായി എത്തുന്നുണ്ട്.
സിനിമയില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായാണ് സാബുമോന്‍ എത്തുന്നത് എന്ന സൂചനയാണ് സിനിമയുടെ ട്രെയ്ലര്‍ നല്‍കുന്നത്. തന്റെ കഥാപാത്രത്തെ പറ്റിയോ മറ്റ് വിവരങ്ങളോ നിലവില്‍ പറയാന്‍ പറ്റില്ലെന്നാണ് ഇതിനെ പറ്റി സാബുമോന്‍ പറയുന്നത്. താന്‍ ചെയ്യുന്ന കഥാപാത്രത്തിലേക്ക് എങ്ങനെയാണ് തന്നെ കാസ്റ്റ് ചെയ്തതെന്ന് സംവിധായകനോട് ചോദിച്ചിട്ടുണ്ടെന്നും 4 സംസ്ഥാനങ്ങളിലെ അഭിനേതാക്കളെ നോക്കി അവസാനമാണ് വേഷം തന്നിലെത്തിയതെന്നും സാബുമോന്‍ പറയുന്നു. മറ്റൊരു നടനെ ഏകദേശം തീരുമാനമായപ്പോഴാണ് ആരോ സംവിധായകനെ ജെല്ലിക്കെട്ട് കാണിച്ചത്. ആ വഴിയാണ് വേട്ടയ്യനിലെത്തിയതെന്ന് സാബുമോന്‍ പറയുന്നു.
ഒരു വര്‍ഷത്തോഒളമായി സിനിമയുടെ വര്‍ക്കുകള്‍ തുടങ്ങിയിട്ട്. വേട്ടയ്യനില്‍ ഭാഗമാണെന്ന് നേരത്തെ പറയേണ്ടെന്ന് തോന്നി. അങ്ങനെ സ്വയം മാര്‍ക്കറ്റ് ചെയ്യുന്ന സ്വഭാവമുള്ള ആളല്ല ഞാന്‍. ഹൈദരാബാദ് കന്യാകുമാരി ഷെഡ്യൂളുകളിലാണ് അഭിനയിച്ചത്. കഥാപാത്രത്തിന്റെ പേരടക്കമുള്ള കാര്യങ്ങളൊന്നും ഇപ്പോള്‍ പറയാനാകില്ല. മുഖത്തെ വെട്ടിന്റെ പാടുകളടക്കം ചെറിയ മെക്കോവറുണ്ടായിരുന്നു എന്ന് മാത്രമെ ഈ ഘട്ടത്തില്‍ പറയാനാകു. സാബുമോന്‍ പറയുന്നു.