Webdunia - Bharat's app for daily news and videos

Install App

വിവാഹമോചനം നേടി, ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നു: സാധിക വേണുഗോപാൽ

Webdunia
ചൊവ്വ, 18 ജൂലൈ 2023 (15:10 IST)
വിവാഹമോചനത്തെ പറ്റി മനസ്സ് തുറന്ന് നടി സാധിക വേണുഗോപാല്‍. പക്വതയുള്ള പ്രായത്തില്‍ തന്നെയായിരുന്നു വിവാഹം നടന്നതെന്നും വീട്ടുകാര്‍ ആലോചിച്ചാണ് വിവാഹം നടന്നതെന്നും എന്നാല്‍ ചില പ്രശ്‌നങ്ങള്‍ തുടരെ സംഭവിച്ചതിനാല്‍ പതിയ വിവാഹമോചനത്തില്‍ കലാശിക്കുകയായിരുന്നുവെന്നും സാധിക പറയുന്നു. വിവാഹമോചനം ചെയ്‌തെങ്കിലും മുന്‍ ഭര്‍ത്താവിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകളില്‍ നിന്ന് നീക്കം ചെയ്തിട്ടില്ലെന്നും സാധിക വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
 
എന്റെ വിവാഹം കഴിഞ്ഞതാണ്. സന്തോഷത്തോടെ വിവാഹമോചനം നേടി ജീവിക്കുന്നു. ഞാന്‍ പക്വതയോടെ എടുത്ത തീരുമാനമായിരുന്നു വിവാഹം. എന്നാല്‍ അത് ശരിയായില്ല. എന്റെ പ്രൊഫൈലില്‍ നിന്നും പഴയ ചിത്രങ്ങളൊന്നും ഞാന്‍ ഡിലീറ്റ് ചെയ്തിട്ടില്ല. ഗൂഗിളില്‍ തിരഞ്ഞാലും എന്റെ വിവാഹഫോട്ടോ കിട്ടും. എന്റെ സുഹൃത്തുക്കളില്‍ ഒരാളാണ് വിവാഹാലോചനയുമായി വന്നത്. ഒരു വര്‍ഷത്തോളം സംസാരിച്ച് പരസ്പരം മനസിലാക്കിയാണ് വിവാഹം കഴിച്ചത്. പക്ഷേ ശരിയായില്ല.
 
വിവാഹമോചനത്തിന് പ്രത്യേകിച്ച് കാരണം ഒന്നുമില്ല. ചിലരുടേത് ശരിയാകും ചിലരുടേത് ശരിയാകില്ല എന്നെ പറയാനാകു. എന്തെങ്കിലും ചെയ്താല്‍ അത് പൂര്‍ണമായും ശരിയാകണമെന്നൊരു കാഴ്ചപ്പാട് എനിക്കുണ്ട്. എന്റെ ഭര്‍ത്താവ് എല്ലാ കാര്യങ്ങളും പങ്കുവെയ്ക്കണമെന്ന ആഗ്രഹം എനിക്കുണ്ട്. ആളുടെ പ്രശ്‌നവും ടെന്‍ഷനും എന്തുതന്നെയായാലും തുറന്ന് പറയണം. അങ്ങനെയെല്ലാം ചെയ്യാതാകുമ്പോള്‍ അത് പ്രശ്‌നമാകും. കാലം കഴിയും തോറും അത് വലുതായി അങ്ങനെയൊക്കെയാണ് വിവാഹമോചനത്തിലെത്തിയത്. സാധിക പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ്: അപേക്ഷിക്കാൻ അവസരം

അവസാന ബസും കിട്ടിയില്ല, മദ്യലഹരിയില്‍ ഡിപ്പോയില്‍ പാര്‍ക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസില്‍ വീട്ടിലെത്താന്‍ തീരുമാനിച്ച യുവാവ് അറസ്റ്റില്‍

ഒരുവർഷം പഴക്കമുള്ള കാർ നൽകി കബളിപ്പിച്ചു;പുതിയ കാറും 50000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്

നരഭോജി സംഘടന; എസ്എഫ്‌ഐയെ അടിയന്തരമായി പിരിച്ചു വിടണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

രണ്ട് വര്‍ഷത്തില്‍ കൂടുതലായി ഇടപാടുകള്‍ നടത്തുന്നില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായേക്കാം; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments