Sai Pallavi: 'ഇതൊന്നും എ.ഐ അല്ല, യഥാർത്ഥ ചിത്രങ്ങളാണ്'; വൈറൽ ചിത്രങ്ങളിൽ സായ് പല്ലവിക്ക് പറയാനുള്ളത്

നിഹാരിക കെ.എസ്
ശനി, 27 സെപ്‌റ്റംബര്‍ 2025 (17:28 IST)
അടുത്തിടെ തെന്നിന്ത്യൻ സുന്ദരി സായ് പല്ലവിയുടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രങ്ങളിൽ രസകരമായി പ്രതികരിച്ചിരിക്കുകയാണ് സായ് പല്ലവി. തന്റേയും സഹോദരി പൂജയുടേയും പേരിൽ സോഷ്യൽ മീഡിയിയൽ പ്രചരിച്ച ബിക്കിനി ചിത്രങ്ങൾക്കാണ് സായ് പല്ലവി രസകരമായി മറുപടി നൽകിയിരിക്കുന്നത്. 
 
എഐ വഴി തയ്യാറാക്കിയ വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നതിനിടെ തങ്ങളുടെ ഒറിജിനൽ വിഡിയോകളും ചിത്രങ്ങളുമാണ് സായ് പല്ലവി പങ്കിടുന്നത്.
 
'ഇതൊന്നും എഐ അല്ല. യഥാർത്ഥ ചിത്രങ്ങളാണ്' എന്ന കുറിപ്പോടെയാണ് സായ് പല്ലവി വിഡിയോ പങ്കുവച്ചിരിക്കുന്നത്. യാത്രയിൽ നിന്നുള്ള രസകരമായ വിഡിയോകളും തന്റെ ചിത്രങ്ങളുമെല്ലാം സായ് പല്ലവി പങ്കുവച്ചിട്ടുണ്ട്. കടലിൽ ചിരിച്ചു കൊണ്ട് നിൽക്കുന്നതിന്റേയും ബീച്ചിൽ വിശ്രമിക്കുന്നതിന്റേയുമെല്ലാം ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്. സായ്‌ക്കൊപ്പം സഹോദരി പൂജയേയും വിഡിയോയിൽ കാണാം.
 
അതേസമയം ഈ വിഡിയോയിൽ എവിടേയും നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് പോലെയുള്ള ബിക്കിനി ചിത്രങ്ങളിലെന്നത് ശ്രദ്ധേയമാണ്. നേരത്തെ ബിക്കിനി ചിത്രങ്ങളുടെ പേരിൽ സായ് പല്ലവിയെ സോഷ്യൽ മീഡിയ ആക്രമിച്ചിരുന്നു. നാകില്ലെന്നായിരുന്നു സോഷ്യൽ മീഡിയയുടെ വാദം. സായ് പല്ലവിയുടെ സിനിമയിലെ ഇമേജും പലരും താരതമ്യം ചെയ്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ വ്യാപാരികള്‍ക്ക് 1,000 രൂപ ഉത്സവബത്ത അനുവദിച്ചു

മൂന്ന് തലസ്ഥാനങ്ങളുള്ള ഒരേയൊരു രാജ്യം ഏതാണ്? നിങ്ങള്‍ക്കറിയാമോ?

തിരുവനന്തപുരത്ത് ശവസംസ്‌കാര ചടങ്ങിനിടെ പേസ് മേക്കര്‍ പൊട്ടിത്തെറിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നു

ലക്ഷ്യം മുഖ്യമന്ത്രി കസേര; ഗ്രൂപ്പുകളെ വെട്ടി വേണുഗോപാലിന്റെ വരവ്

അടുത്ത ലേഖനം
Show comments