Sai Pallavi: ശമ്പളത്തിന്റെ 20 ശതമാനം പാവപ്പെട്ടവർക്ക്, നോൺവെജ് കഴിക്കാറില്ല: സീതയാകാൻ എന്തുകൊണ്ടും മികച്ചത് സായ് പല്ലവി തന്നെ!
നടിയെ ട്രോളിക്കൊണ്ടുള്ള കമന്റുകൾ ഏറെയാണ്.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ എന്ന ബോളിവുഡ് ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഏറ്റവും ചിലവേറിയ ഇന്ത്യൻ പദമാകും ഇതെന്നാണ് സൂചന. ചിത്രത്തിൽ സീതാദേവിയായി ചിത്രത്തിൽ എത്തുന്നത് സായ് പല്ലവിയാണ്. സായ് പല്ലവിയുടെ ആദ്യ ഹിന്ദി സിനിമയാണിത്. സീതയാകാനുള്ള ലുക്ക് സായ് പല്ലവിക്കില്ലെന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങൾ. നടിയെ ട്രോളിക്കൊണ്ടുള്ള കമന്റുകൾ ഏറെയാണ്.
ബോളിവുഡ് പ്രേക്ഷകരാണ് സായ് പല്ലവിയെ കൂടുതലും ട്രോളുന്നത്. സായ് പല്ലവിക്ക് തെലുങ്ക്, തമിഴ് സിനിമാ രംഗത്തുള്ള ജനപ്രീതി ബോളിവുഡിന് കൗതുകരമായ കാഴ്ചയാണ്. ബോളിവുഡിലെ മുൻനിര നായിക നടിമാർ സ്വപ്നം കണ്ട കഥാപാത്രമാണ് സീത. കരിയറിലും ജീവിതത്തിലും ധാർമിക മൂല്യങ്ങൾ സായ് പല്ലവി പിന്തുടരുന്നു. ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് സായ് പല്ലവി.
തന്റെ ശമ്പളത്തിന്റെ 20 ശതമാനം പാവപ്പെട്ടവരെ സഹായിക്കാൻ നടി മാറ്റി വെക്കുന്നു. സായ് പല്ലവി ജീവിതത്തിലുടനീളം നോൺ വെജിറ്റേറിയനാണ്. ഞാൻ വേജിറ്റേറിയനാണ്. മുട്ട പോലും കഴിക്കില്ല. കഴിഞ്ഞ വർഷം ഞാൻ ചിന്തിച്ചത് ഇല പോലും കഴിക്കണോ, എന്റെ ജീവിതം അത്രയും ഉയർന്നതാണോ എന്നാണ്. ചെറുപ്രായത്തിലേ സ്പിരിച്വൽ ബാക്ക്ഗ്രൗണ്ടിൽ വളർന്നതിനാൽ അങ്ങനെയൊരു ചിന്ത എനിക്ക് വരുന്നുണ്ടെന്നാണ് ഒരിക്കൽ സായ് പല്ലവി പറഞ്ഞത്.
സീത ദേവിയായെത്താൻ സഹജീവികളോട് അനുകമ്പയുള്ള സായ് പല്ലവിയേക്കാൾ അനുയോജ്യയായ മറ്റൊരാൾ ഇല്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. സായ് പല്ലവി തന്നെയാണ് സീതയാകാൻ എന്തുകൊണ്ടും യോജ്യം എന്നാണ് നടിയുടെ ആരാധകർ ചൂണ്ടിക്കാട്ടുന്നത്.