Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ramayana Movie: രൺബീറിന് പകരം രാം ചരൺ മതിയാരുന്നു, സായ് പല്ലവിക്ക് പകരം കയാദുവും; രാമായണത്തിന്റെ കാസ്റ്റിങ് പാളിയെന്ന് സോഷ്യൽ മീഡിയ

കഴിഞ്ഞ ദിവസം രാമായണയുടെ ഫസ്റ്റ്​ ​ഗ്ലിംപ്സ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

Ranbir Kapoor

നിഹാരിക കെ.എസ്

, തിങ്കള്‍, 7 ജൂലൈ 2025 (09:32 IST)
ഇന്ത്യൻ സിനിമയിലെ ഏറ്റവും ചിലവേറിയ സിനിമയാണ് രാമായണ. ചിത്രത്തിന്റെ ഷൂട്ടിങ് പൗരോഗമിക്കുകയാണ്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രണ്‍ബീര്‍ കപൂര്‍ രാമനും യാഷ് രാവണനുമാകുന്നു. സായ് പല്ലവിയാണ് സീതയായി എത്തുന്നത്. കഴിഞ്ഞ ദിവസം രാമായണയുടെ ഫസ്റ്റ്​ ​ഗ്ലിംപ്സ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
 
വീഡിയോയുടെ അവസാന ഭാ​ഗത്താണ് രൺബീറിനെയും യഷിനെയും അവതരിപ്പിച്ചിരിക്കുന്നത്. രൺബീറിന്റെയും യഷിന്റെയും പൂർണമായ ലുക്കും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാലിപ്പോൾ രൺബീറിന് പകരം രാമനായി റാം ചരൺ മതിയായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
 
'രൺബീറിനോട് ദേഷ്യമൊന്നുമില്ല, പക്ഷേ രാമനായി ഏറ്റവും ഉചിതം റാം ചരൺ ആയിരുന്നു', 'രൺബീറിനെ കണ്ടാൽ ഒരു ചോക്ലേറ്റ് ബോയിയെപ്പോലെയുണ്ട്', 'രാമൻ ആകാനുള്ള ലുക്ക് രൺബീറിന് ഇല്ല', 'രാമനാകാൻ ആശിഷ് ശർമ്മയോ റാം ചരണോ ആയിരുന്നു നല്ലത്'- എന്നൊക്കെയാണ് എക്സിൽ നിറയുന്ന കമന്റുകൾ. രാമനായുള്ള റാം ചരണിന്റെ എഐ ഇമേജുകളും എക്സിൽ വൈറലാണ്.
 
സായ്ന പല്ലവിക്കെതിരേയും വിമർശനമുയർന്നിരുന്നു. സീതയായി സായ് പല്ലവി മിസ് കാസ്റ്റാണ്, സീതയാകാനുള്ള പ്രത്യേക ലുക്ക് സായ് പല്ലവിയ്ക്കില്ലെന്നുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. സീതയാകാൻ എന്തുകൊണ്ടുള് യോജ്യ കയാദു ലോഡ് ആയിരുന്നുവെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടുപിടുത്തം.
 
ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത അത്ര വലിയ സ്‌കെയിലിലുള്ളതാകും രാമായണയിലെ വിഷ്വല്‍ എഫക്ട്‌സ് എന്നാണ് പുറത്തുവന്നിരിക്കുന്ന ​ഗ്ലിംപ്സ് വിഡിയോ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് രാമായണ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം രാമായണയുടെ ബജറ്റ് 835 കോടിയാണ്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം 2026 ദീപാവലിയ്ക്കാണ് റിലീസാവുക. രണ്ടാം ഭാഗം 2027 ലാകും പുറത്തിറങ്ങുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Trisha Nayanthara: 'എന്താണ് കാണിക്കുന്നത്? നയൻതാരയെ കണ്ട് പഠിക്കൂ...': തൃഷയോട് ശ്രീ റെഡ്ഡി