Select Your Language

Notifications

webdunia
webdunia
webdunia
webdunia

സായ് പല്ലവിക്ക് നേരെ ചീത്തവിളി ഉണ്ടാകാൻ കാരണം ആ വാർത്ത! വർഷങ്ങൾക്ക് ശേഷം മലയാളികളോട് നടിക്ക് പറയാനുള്ളത്

Sai Pallavi reacts to fake news

നിഹാരിക കെ എസ്

, വെള്ളി, 15 നവം‌ബര്‍ 2024 (16:31 IST)
പ്രേമം എന്ന ചിത്രത്തിലൂടെ അൽഫോൻസ് പുത്രൻ സൗത്ത് ഇന്ത്യയ്ക്ക് നൽകിയ മുത്താണ് സായ് പല്ലവി. പ്രേമം സിനിമയും അതിലെ മലർ മിസും ഹിറ്റായി. പിന്നാലെ, സായ് പല്ലവിയുടെ കരിയർ തന്നെ മാറിമറിഞ്ഞു. കരിയറിൽ ഒരിക്കൽ പോലും സായ് പല്ലവിക്ക് പരാജയത്തിന്റെ രുചി അറിയേണ്ടി വന്നിട്ടില്ല. മലയാളത്തിലൂടെ അരങ്ങേറി കൈനിറയെ പടങ്ങളുമായി മുന്നേറി ഇന്ന് ബോളിവുഡിൽ വരെ എത്തി നിൽക്കുന്ന സായ് പല്ലവിക്കെതിരെയും ചില വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ആ വ്യാജ വാർത്തയോട് പ്രതികരിക്കുകയാണ് നടി ഇപ്പോൾ.
 
നാല് വർഷം മുൻപ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി താൻ മലയാളിയല്ല, തമിഴ്നാട്ടുകാരിയാണെന്ന് സായ് പല്ലവി പറഞ്ഞിരുന്നു. അതിനും രണ്ട് വർഷങ്ങൾക്ക് ശേഷം, 'മലയാളി എന്ന് വിളിച്ചതിന് റിപ്പോർട്ടറിനോട് ചൂടായി സായ് പല്ലവി' എന്ന് വാർത്ത വന്നു. അത് തന്നെ ഏറെ വിഷമിപ്പിച്ചുവെന്ന് നടി തുറന്നു പറയുന്നു. മലയാളികളുടെ സ്നേഹം താൻ ഒരിക്കലും മറക്കില്ലെന്നും പല്ലവി പറയുന്നു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
 
'നാല് വർഷം മുൻപ് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ ഒരാൾ എന്നോട് 'എങ്ങനെയാണ് വളരെ മനോഹരമായി എല്ലാ മലയാളികളും തെലുങ്ക് സംസാരിക്കുന്നത്' എന്ന് ചോദിച്ചു. അതിന് അവരോട് 'ഞാൻ മലയാളിയല്ല, തമിഴ്നാട്ടുകാരിയാണ്' എന്ന് മറുപടി നൽകി. അതിനും രണ്ട് വർഷങ്ങൾ കഴിഞ്ഞാണ് വ്യാജ വാർത്ത വന്നത്. അതെന്നെ വളരെ വേദനിപ്പിച്ചു. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. ഞാൻ ഒരിക്കലും അങ്ങനെ പറയില്ല. കേരളത്തിൽ നിന്നും എനിക്ക് എത്രമാത്രം സ്നേഹമാണ് കിട്ടിയിരിക്കുന്നത്. പ്രേമം ആണ് ഇന്ന് കാണുന്ന എന്നെ ആക്കിയത്', സായ് പല്ലവി പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദളപതിയെ തൊടാനായില്ല, സൂര്യയുടെ സമയദോഷമോ?