Webdunia - Bharat's app for daily news and videos

Install App

മഹേഷിന്റെ പ്രതികാരത്തില്‍ നായികയാവേണ്ടിയിരുന്നത് സായ് പല്ലവി. അഡ്വാന്‍സ് വരെ നല്‍കി, പിന്നീട് സംഭവിച്ചത്

Webdunia
ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (19:44 IST)
മലയാള സിനിമയിലെ മികച്ച സിനിമകളില്‍ ഒന്നാണ് ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം. ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി അപര്‍ണ ബാലമുരളിയാണ് എത്തിയത്. സിനിമ തെന്നിന്ത്യയും കടന്ന് ഇന്ത്യയാകെ തന്നെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ നായികയായി ആദ്യം തീരുമാനിച്ചത് അപര്‍ണയെ അല്ലായിരുന്നു. സായ് പല്ലവിയെയായിരുന്നു ചിത്രത്തിന്റെ നായികയയൈ തീരുമാനിച്ചത്. അഡ്വാന്‍സ് വരെ താരത്തിന് നല്‍കിയിരുന്നുവെന്നും ചിത്രത്തിന്റെ നീര്‍മാതാവായ സന്തോഷ് ടി കുരുവിള പറയുന്നു.
 
മഹേഷിന്റെ പ്രതികാരത്തിലെ നായികയായി ഞാന്‍ അഡ്വാന്‍സ് ചെക്ക് നല്‍കിയത് സായ് പല്ലവിക്കാണ്. അന്‍വര്‍ റഷീദ് നിര്‍മിച്ച പ്രേമത്തില്‍ അന്ന് സായ് പല്ലവി അഭിനയിച്ചു കഴിഞ്ഞിരുന്നു. സായ് പല്ലവി നല്ല നടിയാണ് അഡ്വാന്‍സ് കൊടുത്തോളു എന്ന് പറഞ്ഞതനുസരിച്ചാണ് കൊച്ചിയിലെ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ച് താരത്തിന് ചെക്കെഴുതി നല്‍കിയത്. എനിക്കൊപ്പം അന്ന് ആഷിഖ് അബുവും ഉണ്ടായിരുന്നു. പിന്നീടാണ് പ്രേമം പുറത്തിറങ്ങുന്നതും വലിയ ഹിറ്റാകുന്നതും.
 
പക്ഷേ മഹേഷിന്റെ പ്രതികാരം തുടങ്ങുന്ന സമയത്ത് സായ് പല്ലവിക്ക് എന്തോ പരീക്ഷയായി ജോര്‍ജിയയില്‍ ആയിപ്പോയി. സിനിമ നീട്ടികൊണ്ടുപോകാന്‍ താത്പര്യമില്ലാത്തത് കൊണ്ടാണ് അപര്‍ണ ബാലമുരളിയെ പരിഗണിച്ചു. അവരിപ്പോള്‍ നാഷണല്‍ അവാര്‍ഡ് വരെ വാങ്ങിച്ചു. സന്തോഷ് ടി കുരുവിള പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്ന് 26 പവന്‍ സ്വര്‍ണം മോഷണം പോയി

അര്‍ജുന്റെ കുടുംബം നല്‍കിയ പരാതി: ലോറി ഉടമ മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

അടുത്ത ലേഖനം
Show comments