Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു പണിയുമില്ലാത്തവരുടെ പ്രവൃത്തികള്‍ക്ക് മറുപടി പറയേണ്ട ഗതികേട്; വിവാഹ വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച് സായ് പല്ലവി

യഥാര്‍ഥത്തില്‍ ഒരു സിനിമയുടെ പൂജ ചടങ്ങില്‍ നിന്നുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്

Sai Pallavi about her Marriage gossips
, വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (16:16 IST)
അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം പ്രേമത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സായ് പല്ലവി. തെന്നിന്ത്യയില്‍ താരത്തിനു ഏറെ ആരാധകരുണ്ട്. താനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്ക്ക് അതിരൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞതായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഒരാള്‍ക്കൊപ്പം മാലയിട്ടു നില്‍ക്കുന്ന ചിത്രമാണ് ഈ വ്യാജ വാര്‍ത്തകള്‍ക്ക് വഴിയൊരുക്കിയത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അടക്കം സായ് പല്ലവി വിവാഹിതയായി എന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു. 
 
യഥാര്‍ഥത്തില്‍ ഒരു സിനിമയുടെ പൂജ ചടങ്ങില്‍ നിന്നുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ശിവ കാര്‍ത്തികേയന്‍ നായകനായെത്തുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിയാണ്. സായ് പല്ലവിക്കൊപ്പം ചിത്രത്തിലുള്ളതും ഈ സംവിധായകന്‍ രാജ്കുമാറാണ്. പൂജാ ചടങ്ങുകളുടെ ഭാഗമായാണ് ഇരുവരും മാല അണിഞ്ഞത്. മേയ് ഒന്‍പതിന് രാജ്കുമാര്‍ പെരിയസാമി തന്നെയാണ് സായ് പല്ലവിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഈ ചിത്രം എക്‌സില്‍ (ട്വിറ്റര്‍) പോസ്റ്റ് ചെയ്തത്. രാജ്കുമാര്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ സിനിമയുടെ ക്ലാപ്പ് ബോര്‍ഡ് കാണാം. ഇത് ഒഴിവാക്കി രാജ്കുമാറും സായ് പല്ലവിയും മാത്രമുള്ള ഭാഗം കട്ട് ചെയ്തെടുത്താണ് ഈ ചിത്രം പ്രചരിപ്പിച്ചത്.


സായ് പല്ലവിയുടെ വാക്കുകള്‍ ഇങ്ങനെ 
 
' സത്യസന്ധമായി പറഞ്ഞാല്‍, കിംവദന്തികളെ ഞാന്‍ മുഖവിലയ്ക്ക് എടുക്കാറില്ല. പക്ഷേ കുടുംബത്തെ പോലെ കാണുന്ന സുഹൃത്തുക്കളില്‍ നിന്ന് ആകുമ്പോള്‍ ഞാന്‍ സംസാരിക്കണം. സിനിമയുടെ പൂജാ ചടങ്ങില്‍ നിന്നുള്ള ചിത്രം മുറിച്ചെടുത്ത് അത്ര നല്ല ഉദ്ദേശത്തോടെയല്ലാതെ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് സന്തോഷകരമായ പ്രഖ്യാപനങ്ങള്‍ അറിയിക്കാനുള്ളപ്പോള്‍ ഒരു ജോലിയും ഇല്ലാത്തവരുടെ ഇത്തരം പ്രവൃത്തികള്‍ക്ക് വിശദീകരണം നല്‍കേണ്ടി വരുന്നത് ഏറെ നിരാശപ്പെടുത്തുന്നു. ഇത്തരത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്നത് തികച്ചും നീചമായ കാര്യമാണ്,' 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി വൈകില്ല,'ജയ് ഗണേഷ്' ജോലികള്‍ വേഗത്തിലാക്കി നിര്‍മ്മാതാക്കള്‍,നവംബര്‍ 10 മുതല്‍ ചിത്രീകരണം ആരംഭിക്കും