Webdunia - Bharat's app for daily news and videos

Install App

സെയ്ഫ് അലി ഖാനെതിരായ അക്രമണം: കരീന കപൂറിന്റെ മൊഴിയെടുത്തു

അക്രമിക്കായുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. കേസ് അന്വേഷിക്കാന്‍ 20 ലേറെ സംഘങ്ങളെ മുംബൈ പൊലീസ് വിന്യസിച്ചിട്ടുണ്ട്

രേണുക വേണു
ശനി, 18 ജനുവരി 2025 (08:40 IST)
ബോളുവുഡ് നടന്‍ സെയ്ഫ് അലി ഖാനു കുത്തേറ്റ സംഭവത്തില്‍ നടിയും സെയ്ഫിന്റെ ഭാര്യയുമായ കരീന കപൂറിന്റെ മൊഴിയെടുത്ത് പൊലീസ്. സംഭവം നടന്ന ബാന്ദ്രയിലെ വീട്ടിലെത്തിയാണ് പൊലീസ് കരീനയുടെ മൊഴിയെടുത്തത്. വീട്ടില്‍ നടന്ന സംഭവങ്ങള്‍ താരം പൊലീസിനോടു വിശദീകരിച്ചു. ഇതുവരെ 30 ലധികം പേരുടെ മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 
 
അക്രമിക്കായുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. കേസ് അന്വേഷിക്കാന്‍ 20 ലേറെ സംഘങ്ങളെ മുംബൈ പൊലീസ് വിന്യസിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിനു ശേഷം പ്രതി പുറത്തെത്തി വസ്ത്രം മാറിയതായും തുടര്‍ന്ന് ബാന്ദ്ര റെയില്‍വെ സ്റ്റേഷനില്‍ എത്തിയതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. നീല ഷര്‍ട്ട് ധരിച്ച് റെയില്‍വെ സ്റ്റേഷനിലേക്കു കയറിപ്പോകുന്ന അക്രമിയുടെ ചിത്രങ്ങളാണ് പൊലീസിനു ലഭിച്ചത്. 
 
അതേസമയം അക്രമിയുടെ കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന സെയ്ഫ് അലി ഖാന്‍ സുഖംപ്രാപിച്ചു വരുന്നു. തിങ്കളാഴ്ച അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് മുംബൈ ലീലാവതി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ ഉച്ചയോടെ സെയ്ഫിനെ ഐസിയുവില്‍ നിന്ന് മുറിയിലേക്കു മാറ്റി. അദ്ദേഹം അപകടനില തരണം ചെയ്തതായും ഡോക്ടര്‍മാര്‍ അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമാ തോമസ് എംഎല്‍എയെ സന്ദര്‍ശിച്ചു, ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു

അഴിമതി കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 14 വര്‍ഷവും ഭാര്യയ്ക്ക് ഏഴ് വര്‍ഷവും തടവ്

തലസ്ഥാനം പിടിക്കാന്‍ വന്‍ വാഗ്ദാനവുമായി ബിജെപി; സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപയും ഗര്‍ഭിണികള്‍ക്ക് 21,000 രൂപയും വാഗ്ദാനം

സ്ത്രീത്വത്തെ നിരന്തരമായി അധിക്ഷേപിക്കുന്നു, രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

ട്രംപിന്റെ സ്ഥാനാരോഹണചടങ്ങില്‍ മിഷേല്‍ പങ്കെടുക്കില്ല, ഒബാമയുമായി പിരിഞ്ഞോ?

അടുത്ത ലേഖനം
Show comments