Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളത്തിലോ ബോളിവുഡിലോ അല്ല, നേരെ മാർവലിൽ പോയി ജോയിൻ ചെയ്യേണ്ട മുതലാണ്: ഉണ്ണി മുകുന്ദനെ പുകഴ്ത്തി മാർകോ സ്റ്റണ്ട് മാസ്റ്റർ

Marco- Unni Mukundan

അഭിറാം മനോഹർ

, വെള്ളി, 17 ജനുവരി 2025 (14:59 IST)
മലയാളത്തിന്റെ അതിര്‍ത്തി കടന്ന് ബോളിവുഡിലും തെലുങ്കിലും ഉണ്ണി മുകുന്ദന് അഡ്രസ് ഉണ്ടാക്കികൊടുത്ത സിനിമയാണ് മാര്‍ക്കോ. ക്രിസ്മസ് റിലീസായി എത്തിയ സിനിമ എ റേറ്റഡായി എത്തിയിട്ടും മികച്ച കളക്ഷനാണ് സ്വന്തമാക്കിയത്. വയലന്‍സിന്റെ അതിപ്രസരമെന്ന് വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ മികച്ച രീതിയിലാണ് ഉണ്ണി മുകുന്ദന്‍ കൈകാര്യം ചെയ്തത്.
 
ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിനിമയുടെ ആക്ഷന്‍ ഡയറക്റ്ററായ കലൈ കിങ്ങ്സ്റ്റണ്‍. ഉണ്ണി മുകുന്ദന്റെ ആക്ഷന്‍ രംഗങ്ങളിലെ നിലവാരം വെച്ച് മാര്‍വല്‍ സിനിമയില്‍ നേരിട്ട് ജോയിന്‍ ചെയ്യാമെന്നാണ് കലൈ കിംഗ്സ്റ്റണ്‍ പറയുന്നത്. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് കിംഗ്സ്റ്റന്റെ വാക്കുകള്‍.
 
 ഉണ്ണി മുകുന്ദന്‍ മലയാളസിനിമയ്ക്ക് വേണ്ടിയുള്ള ആളല്ല. ഇന്ത്യന്‍ സിനിമയ്ക്ക് വേണ്ടിയുള്ള ആളുമല്ല. നേരെ മാര്‍വലില്‍ പോയി ജോയിന്‍ ചെയ്യേണ്ട ആളാണ്. ഏത് തരത്തിലുള്ള ഷോട്ട് വന്നാലും ഉണ്ണി ഗംഭീരമാക്കും. മുന്‍കൂട്ടി റിഹേഴ്‌സല്‍ ചെയ്യാനുള്ള സമയമൊന്നും മാര്‍ക്കോയില്‍ ഉണ്ടായിരുന്നില്ല. ഇന്‍ട്രോ സീന്‍, സ്റ്റെയര്‍കേസ് ഫൈറ്റ്, ഇന്റര്‍വെല്‍, ക്ലൈമാക്‌സ് ഫൈറ്റുകള്‍ക്കൊന്നും റിഹേഴ്‌സല്‍ ഉണ്ടായിട്ടില്ല. നിറയെ സിനിമകള്‍ ഉള്ളതിന്റെ തിരക്കില്‍ എനിക്ക് ഡേറ്റ്‌സ് ഇല്ലായിരുന്നു. മാര്‍ക്കോ ചെയ്യാന്‍ സാധിക്കുമോ എന്നും സംശയമുണ്ടായിരുന്നു. ലൊക്കേഷനില്‍ എത്തിയതിന് ശേഷമാണ് ഫൈറ്റ് സീനുകള്‍ പ്ലാന്‍ ചെയ്തത്. എന്നാല്‍ അതിന്റെ ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങള്‍ സംവിധായകനുമായി നേരത്തെ ഫോണില്‍ സംസാരിച്ചിരുന്നു. കലൈ കിംഗ്സ്റ്റണ്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടികളുടെ റൂമിൽ നിൽക്കുന്നത് കരീനയാണെന്ന് ആദ്യം കരുതി, എന്നാല്‍ അത് അക്രമിയായിരുന്നു; സംഭവത്തെ കുറിച്ച് മലയാളി ആയയുടെ മൊഴി