ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു
കരീന കപൂറിനും സെയ്ഫ് അലി ഖാനും രണ്ടാമത്തെ കുട്ടി പിറന്നത്. ആദ്യത്തെ മകന് കൂട്ടായി അനിയന്‍ ജെ എത്തിയതിനു ശേഷം ഉള്ള ആദ്യത്തെ പെരുന്നാള്‍ കുടുംബം ആഘോഷമാക്കി. പെരുന്നാള്‍ ആഘോഷത്തിനിടയിലുള്ള സെയ്ഫിന്റെയും മക്കളുടെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
സെയ്ഫിനൊപ്പം സാറാ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍, തൈമൂര്‍, ജെ എന്നിവര്‍ ഒരുമിച്ചുള്ള ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.നാലു മക്കള്‍ക്കുമൊപ്പമാണ് അച്ഛനായ സെയ്ഫ് ഇരിക്കുന്നത്.
തന്റെ ഏറ്റവും ചെറിയ അനിയനായ ജെയെ മടിയിലെടുത്തിരിക്കുകയാണ് സാറാ അലി ഖാന്‍. സാറ തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചതും. ആരാധകര്‍ക്ക് ആശംസകളും നടി നേര്‍ന്നു.
സെയ്ഫ് അലി ഖാന്റെ ആദ്യവിവാഹത്തിലുള്ള മക്കളാണ് സാറയും ഇബ്രാഹിമും. സെയ്ഫിന്റെ ആദ്യ ഭാര്യയുടെ പേര് അമൃത സിങ്ങ് എന്നാണ്. 2004-ല്‍ ഇരുവരും വിവാഹമോചിതരായി.
2012 ഒക്ടോബറില്‍ ആയിരുന്നു സെയ്ഫും കരീനയും തമ്മിലുള്ള വിവാഹം.