സയ്യാര ജോഡികൾ ശരിക്കും പ്രണയത്തിലോ?, അനീതിനെ നായികയാക്കാൻ പറഞ്ഞത് അഹാനെന്ന് സംവിധായകൻ

പുതുമുഖങ്ങളായ അഹാന്‍ പാണ്ഡെയും അനീത് പദ്ദയുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അഭിറാം മനോഹർ
ഞായര്‍, 7 സെപ്‌റ്റംബര്‍ 2025 (19:56 IST)
അടുത്തിടെ ഇറങ്ങിയ ബോളിവുഡ് സിനിമകളില്‍ വലിയ വിജയമായി മാറിയ സിനിമയാണ് സയ്യാര. വലിയ താരനിരയില്ലാതെ വന്നിട്ടും പ്രണയം തിരശീലയില്‍ അവതരിപ്പിച്ച സിനിമ കാണാന്‍ യുവപ്രേക്ഷകര്‍ ഓടിയെത്തിയപ്പോള്‍ 2025ലെ ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റായി സിനിമ മാറി. പുതുമുഖങ്ങളായ അഹാന്‍ പാണ്ഡെയും അനീത് പദ്ദയുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
 സിനിമയില്‍ ഇരുതാരങ്ങളും തമ്മിലുള്ള പൊരുത്തം പോലെ തന്നെ ഓഫ് സ്‌ക്രീനിലും ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളാണ് ബോളിവുഡില്‍ നിന്നും ഇപ്പോള്‍ ഉയരുന്നത്. സിനിമ പുറത്തിറങ്ങിയത് മുതല്‍ ഇരുതാരങ്ങളും ഡേറ്റിങ്ങിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയിലെ നായകനായ അഹാന്‍ പാണ്ഡെ പറഞ്ഞത് പ്രകാരമാണ് അനീതിനെ നായികയാക്കിയതെന്ന സംവിധായകന്റെ വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്.
 
 സിനിമയില്‍ അനീതിനെ നായികയാക്കാന്‍ പറഞ്ഞത് അഹാനാണ് എന്നാണ് ഒരു അഭിമുഖത്തില്‍ സംവിധായകനായ മോഹിത് സൂരി വൂക്തമാക്കിയത്. അതേസമയം സമൂഹമാധ്യമങ്ങളില്‍ അഹനീത് എന്ന പേരില്‍ ഹാഷ്ടാഗുകളും ഫാന്‍ പേജുകളും സജീവമാണ്. സിനിമ അന്‍പതാം ദിവസം ആഘോഷിക്കുമ്പോള്‍ അഹാനും അനീതും പങ്കുവെച്ച പോസ്റ്റും ആരാധകര്‍ ചര്‍ച്ചയാക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ഒരിക്കലും കേരളത്തിലേക്ക് വരില്ല; മൂന്നാറിലെ തന്റെ ദുരനുഭവം പങ്കുവെച്ച് മുംബൈ യുവതി

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

അടുത്ത ലേഖനം
Show comments