Jackie shroff: മാര്‍ക്കറ്റ് പോയി, നിര്‍മാണകമ്പനിയും തകര്‍ന്നു, ജാക്കി ഷ്രോഫിനെ രക്ഷിച്ചത് 94ല്‍ ചെയ്ത ഒരു ലക്ഷത്തിന്റെ നിക്ഷേപം !
സ്വന്തമായി തുടങ്ങിയ ബൂം എന്ന നിര്‍മാണകമ്പനിയും സാമ്പത്തികമായി തകര്‍ന്നു.ഈ തകര്‍ച്ചയില്‍ നിന്നും ജാക്കിയേയും കുടുംബത്തെയും കരകയറ്റിയത് 94ല്‍ ചെയ്ത ഒരു ലക്ഷം രൂപയുടെ നിക്ഷേപമായിരുന്നു.
എണ്‍പതുകളുടെ ഹിന്ദി സിനിമാ ലോകത്ത് നായകനായി തിളങ്ങി നിന്നിരുന്ന നായകനടനായിരുന്നു ജാക്കി ഷ്രോഫ്. ഹീറോ, കര്‍മ, റാം ലക്ഷ്മണ്‍,ത്രിദേവ് എന്നിങ്ങനെ ഹിറ്റ് സിനിമകളിലൂടെ ആരാധകരുടെ പ്രിയതാരമായി മാറാന്‍ ജാക്കിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ തൊണ്ണൂറുകളില്‍ ഒരുപിടി പുതിയ താരങ്ങള്‍ ഉയര്‍ന്നുവന്നതോടെ ജാക്കി ഷ്രോഫിന് സഹനടന്‍ വേഷങ്ങളിലേക്ക് മാറേണ്ടി വന്നിരുന്നു. സ്വന്തമായി തുടങ്ങിയ ബൂം എന്ന നിര്‍മാണകമ്പനിയും സാമ്പത്തികമായി തകര്‍ന്നു.ഈ തകര്‍ച്ചയില്‍ നിന്നും ജാക്കിയേയും കുടുംബത്തെയും കരകയറ്റിയത് 94ല്‍ ചെയ്ത ഒരു ലക്ഷം രൂപയുടെ നിക്ഷേപമായിരുന്നു.
ഇന്ത്യയില്‍ ഗ്ലോബലൈസേഷന്‍, ലിബറലൈസേഷന്‍ എന്നിവ കൊണ്ടുവന്നതോടെ വിദേശ മീഡിയ വമ്പന്മാര്‍ക്ക് ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് മാര്‍ക്കറ്റ് തുറന്നുകിട്ടിയതാണ് ജാക്കി ഷ്രോഫിനെ രക്ഷിച്ചത്. സോണി എന്റര്‍ടൈന്മെന്‍്‌സ് ഇന്ത്യയില്‍ സംപ്രേക്ഷണം ആരംഭിക്കുന്നത് ഈ സമയത്താണ്. കമ്പനിയുടെ ഇന്ത്യയിലെ പ്രാരംഭഘട്ടത്തില്‍ ജാക്കിയും ഭാര്യയായ അയേഷയും സോണിയുടെ ആദ്യസംഘത്തിനൊപ്പം പ്രവര്‍ത്തിച്ചു. ആദ്യ കാലത്ത് വലിയ നിക്ഷേപകരെയായിരുന്നു സോണി അന്വേഷിച്ചത്. എന്നാല്‍ ബോളിവുഡിലെ പ്രമുഖരെ വെച്ച് നടത്തിയ പാര്‍ട്ടിക്ക് ശേഷം ജാക്കി ഷ്രോഫിന്റെ ജനപ്രീതി ഉപയോഗപ്പെടുത്താന്‍ സോണി തീരുമാനിച്ചു. ഒരു ലക്ഷം രൂപയാണ് അന്ന് ജാക്കി ഷ്രോഫ് നിക്ഷേപിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ലക്ഷം രൂപ നൂറുകോടി രൂപയായി വളര്‍ന്നു. അയേഷ പറയുന്നു.
2000ത്തിന്റെ മധ്യനാളുകളില്‍ സോണിയിലുള്ള പങ്കാളിത്തം അവസാനിപ്പിച്ചപ്പോള്‍ ജാക്കി ഷ്രോഫ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നനായ താരങ്ങളില്‍ ഒരാളായി മാറി. ഇന്ന് 400 കോടി രൂപയുടെ ആസ്തിയാണ് താരത്തിനുള്ളത്. സ്‌പോര്‍ട്‌സ് ലീഗുകള്‍, ഹോസ്പിറ്റാലിറ്റി രംഗങ്ങളിലും ജാക്കി ഷ്രോഫിന് നിക്ഷേപങ്ങളുണ്ട്. ഹൗസ്ഫുള്‍ 5, ഗുഡ് ബാഡ് അഗ്ലി തുടങ്ങിയ സിനിമകളിലും അടുത്തിടെ താരം അഭിനയിച്ചിരുന്നു.