ബാലനടിയായി സിനിമയിലെത്തിയ താരമാണെങ്കിലും സിനിമാ മേഖലയില്‍ തനിക്ക് ചില അസമത്വങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് ബോളിവുഡ് താരം കൃതി സനോണ്‍. യുഎന്‍എഫ്പിഎയുടെ ലിംഗസമത്വത്തിനായുള്ള ഇന്ത്യയുടെ ഓണററി അംബാസഡറായി പ്രഖ്യാപിച്ച വേദിയിലാണ് താരത്തിന്റെ പ്രതികരണം. വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെച്ചാണ് താരം ലിംഗപരമായ വേര്‍തിരിവുകളെ പറ്റി ചടങ്ങില്‍ സംസാരിച്ചത്.
താന്‍ പുരോഗമനപരമായ ചിന്താഗതിയിലുള്ള കുടുംബത്തിലാണ് വളര്‍ന്നതെങ്കിലും തനിക്കുചുറ്റുമുള്ള അസമത്വം അവഗണിക്കാന്‍ കഴിയാത്തതായിരുന്നുവെന്ന് ചടങ്ങില്‍ സംസാരിക്കവെ കൃതി സനോണ്‍ പറഞ്ഞു.അമ്മയുടെ കഷ്ടപ്പാടുകളാണ് തന്റെയും സഹോദരിയുടെയും ജീവിതം സുഗമമാക്കിയെന്ന് കൃതി പറയുന്നു. സിനിമാമേഖലയില്‍ എപ്പോഴുമല്ലെങ്കിലും സഹനടന് മികച്ച കാറോ മുറിയോ ലഭിക്കുന്നത് പോലുള്ള ചെറിയ കാര്യങ്ങള്‍. അത് കാറിന്റെ കാര്യമല്ല. മറിച്ച് ഞാനൊരു സ്ത്രീയായത് കൊണ്ട് എന്നെ ചെറിതായി കാണിക്കാതിരിക്കുക എന്നതാണ്. ചിലപ്പോള്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് പോലും നായികയെ ആദ്യം വിളിച്ച് നായകനായി കാത്തിരുത്തുന്ന ശീലമുണ്ട്. അങ്ങനെ ചെയ്യരുതെന്ന് എനിക്ക് അവരോട് പറയേണ്ടി വന്നിട്ടുണ്ട്. കൃതി സനോണ്‍ പറഞ്ഞു.