Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമ പാരമ്പര്യം ഇല്ലാത്ത ഒരാള്‍ക്ക് കിട്ടുന്ന വലിയ അംഗീകാരം,സന്തോഷം പങ്കുവെച്ച് സംവിധായകന്‍ സജിന്‍ ബാബു

സിനിമ പാരമ്പര്യം ഇല്ലാത്ത ഒരാള്‍ക്ക് കിട്ടുന്ന വലിയ അംഗീകാരം,സന്തോഷം പങ്കുവെച്ച് സംവിധായകന്‍ സജിന്‍ ബാബു

കെ ആര്‍ അനൂപ്

, തിങ്കള്‍, 14 മാര്‍ച്ച് 2022 (08:54 IST)
വര്‍ഷങ്ങള്‍ മുന്‍പ് സിനിമ മോഹവുമായി തിരുവനന്തപുരത്ത് നിന്നും ട്രെയിനില്‍ കോട്ടയം എത്തിയ ഒരു ചെറുപ്പക്കാരന്‍. സംവിധായകന്‍ ജയരാജിനെ ചെന്ന് ആഗ്രഹം പറഞ്ഞെങ്കിലും അത് നടന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം ബിരിയാണി എന്ന തന്റെ ചിത്രത്തിലൂടെ അറിയപ്പെട്ട സംവിധായകനായി മാറി സജിന്‍ ബാബു. ജീവിതത്തില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം തോന്നിയ ഒരു കാര്യത്തെക്കുറിച്ച് സംവിധായകന്‍ തന്നെ പറയുകയാണ്. 
 
സജിന്‍ ബാബുവിന്റെ വാക്കുകളിലേക്ക്
 
വര്‍ഷങ്ങള്‍ മുന്‍പ് സിനിമ മോഹവുമായി നടക്കുന്ന സമയത്ത് അസിസ്റ്റ് ഡയറക്ടര്‍ ആകാനായി തിരുവനന്തപുരത്ത് നിന്നും ട്രെയിനില്‍ കോട്ടയം എത്തി സംവിധായകന്‍ ജയരാജ്( Jayaraj Nair) സാറിന്റെ വീട് തപ്പിപിടിച്ച് അദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞു... ഇപ്പോള്‍ ഉടന്‍ ഞാന്‍ സിനിമ ഒന്നും ചെയ്യുന്നില്ല എന്നും അടുത്ത സിനിമ തുടങ്ങുന്ന സമയം വന്നു കണ്ടാല്‍ നോക്കാം എന്നുമായിരുന്നു മറുപടി..അങ്ങനെ സാറിന്റെ അടുത്ത സിനിമ announce ചെയ്യുന്നതും വെയിറ്റ് ചെയ്ത് ഞാന്‍ കാത്തിരുന്നു... ഒരു ദിവസം സാര്‍ പുതിയ സിനിമ തുടങ്ങാന്‍ പോകുന്ന വിവരം അറിഞ്ഞു..അദ്ദേഹത്തെ ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചിട്ടു കിട്ടിയില്ല..കോട്ടയം വരെ പോകാനുള്ള വണ്ടിക്കൂലിയും കയ്യില്‍ ഇല്ലായിരുന്നു...അങ്ങനെ ആ മോഹം പൊലിഞ്ഞു..വര്‍ഷങ്ങള്‍ക്ക് ശേഷം ബിരിയാണി കണ്ടിട്ട് സാര്‍ എന്നെ വിളിക്കുകയും, അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. പിന്നെ നാഷണല്‍ അവാര്‍ഡ് എനിക്ക് കിട്ടിയപ്പോഴും സാര്‍ വിളിച്ചിരുന്നു..അതിന് ശേഷം കുറച്ച് ദിവസങ്ങള്‍ മുന്നേ സാറിന്റെ ഒരു കാള്‍ വന്നു.ഫോണ്‍ എടുത്തപ്പോള്‍ പറഞ്ഞത് ഞങ്ങള്‍ നാല് വര്‍ഷമായി നടത്തുന്ന Rain International Nature Film Festival കോട്ടയം CMS കോളേജില്‍ വച്ച് മാര്‍ച്ച് 11,12 തീയതികളില്‍ നടത്തുന്നു എന്നും അതിന്റെ ഉത്ഘാടനം 11 ന് രാവിലെ 10 മണിക്ക് സജിന്‍ വന്ന് ചെയ്യണമെന്നും പറഞ്ഞു. അത് കേട്ടതും പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം തോന്നുകയും, അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആകാന്‍ ശ്രമിച്ചതും മനസ്സില്‍ ഓര്‍ത്തു.. ഒരു പാരമ്പര്യവും ഇല്ലാതെ സിനിമയില്‍ വന്ന എന്നെ പോലെ ഒരാള്‍ക്ക് കിട്ടുന്ന വലിയ അംഗീകാരമായി അത് തോന്നി..പക്ഷെ ഞാന്‍ 11ന് ഉച്ചക്ക് മാത്രമേ ബാംഗ്ലൂര്‍ നിന്നും കൊച്ചിയില്‍ എത്തുകയുള്ളൂ എന്നും, 10 മണിക്ക് പങ്കെടുക്കുവാന്‍ പറ്റില്ലന്നും സങ്കടത്തോടെ സാറിനെ അറിയിച്ചു.. എന്നാല്‍ 12 ന് വൈകിട്ട് നടക്കുന്ന അവാര്‍ഡ് വിതരണത്തിനും,Closing പരിപാടിക്കും എത്താന്‍ കഴിയുമോ എന്ന് ചോദിച്ചു... തീര്‍ച്ചയായും എത്തുമെന്ന് സന്തോഷത്തോടെ അദ്ദേഹത്തെ അറിയിച്ചു.. Cooperation and Registration വകുപ്പ് മന്ത്രി സഖാവ് വി എന്‍ വാസവന്‍, മുന്‍ Cultural Minister തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സര്‍, ജയരാജ് സര്‍, Pradeep Nair തുടങ്ങിയവര്‍ക്കൊപ്പം വേദിയില്‍ പങ്കെടുക്കാനും,സംസാരിക്കാനും കഴിഞ്ഞതില്‍ സന്തോഷം തോന്നിയ നിമിഷങ്ങള്‍ ആയിരുന്നു..

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മാനത്ത് ബാബു ചന്ദ്രന്‍ 'ഇടവേള ബാബു' ആയത് എങ്ങനെ?