Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ല, മരിച്ചു പോയെന്നും വിശ്വസിക്കുന്നില്ല, ഇന്നസെന്റിന്റെ ഓര്‍മ്മകളില്‍ സലിംകുമാര്‍

സലിംകുമാര്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 27 മാര്‍ച്ച് 2023 (15:10 IST)
സിനിമ സൗഹൃദങ്ങള്‍ എന്നും കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണ് ഇന്നസെന്റ്. പരിചയപ്പെടുന്നവരുടെ സഹോദരനായും കൂട്ടുകാരനായും കുടുംബാംഗമായും ഒപ്പം നില്‍ക്കാനുള്ള മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്നസെന്റിന്റെ ഓര്‍മ്മകളിലാണ് നടന്‍ സലിംകുമാര്‍. 
 
സലിംകുമാറിന്റെ വാക്കുകളിലേക്ക്
 
 ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീര്‍ന്നു.
എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളില്‍ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികള്‍ ഓര്‍മ്മകളുടെ നനുത്ത കാറ്റില്‍ ജീവിതാവസാനം വരെ നമ്മളില്‍ പെയ്തുകൊണ്ടേയിരിക്കും.
ഇന്നസെന്റ് ചേട്ടന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ല,
 മരിച്ചു പോയി എന്നും ഞാന്‍ വിശ്വസിക്കുന്നില്ല,
അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാന്‍ പറ്റാത്ത ഒരു ലൊക്കേഷനില്‍ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഞാനുമുണ്ട് ആ സിനിമയില്‍ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാന്‍ പറ്റില്ലലോ.
എന്നാലും മാസത്തില്‍ രണ്ടു തവണയെങ്കിലും എന്റെ ഫോണില്‍ തെളിഞ്ഞു വരാറുള്ള Innocent എന്ന പേര് ഇനി മുതല്‍ വരില്ല എന്നോര്‍ക്കുമ്പോള്‍.........
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിഗ് ബോസ് സീസണ്‍ 5: മത്സരാര്‍ത്ഥികളുടെ ലിസ്റ്റ്, നിങ്ങള്‍ ആര്‍ക്കൊപ്പം ?