Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൽമാന്റെ സുൽത്താനിലെ ആദ്യഗാനം പുറത്തിറങ്ങി

സല്‍മാന്‍ ഖാനും അനുഷ്‌ക ശര്‍മ്മയും ഒന്നിക്കുന്ന സുല്‍ത്താനിലെ ആദ്യ ഗാനം പുറത്തിറങ്ങി. ആദ്യ ദിവസം തന്നെ കാൽ‌ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. വിശാല്‍ ദഡ്‌ലാനി, ശല്‍മാലി ഖോല്‍ഗഡെ, ഇഷ്തിയ, ബാദ്ഷ എന

സൽമാന്റെ സുൽത്താനിലെ ആദ്യഗാനം പുറത്തിറങ്ങി
, ചൊവ്വ, 31 മെയ് 2016 (14:33 IST)
സല്‍മാന്‍ ഖാനും അനുഷ്‌ക ശര്‍മ്മയും ഒന്നിക്കുന്ന സുല്‍ത്താനിലെ ആദ്യ ഗാനം പുറത്തിറങ്ങി. ആദ്യ ദിവസം തന്നെ കാൽ‌ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. വിശാല്‍ ദഡ്‌ലാനി, ശല്‍മാലി ഖോല്‍ഗഡെ, ഇഷ്തിയ, ബാദ്ഷ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
 
ഇര്‍ഷാദ് കമിലിന്റെ വരികള്‍ക്ക് വിശാല്‍, ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് മ്യൂസിക് നല്‍കിയിരിക്കുന്നത്. സല്‍മാന്റെ വ്യത്യസ്തമായ ഗെറ്റപ്പ് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. 
 
അലി അബ്ബാസ് സഫറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. രണ്‍ദീപ് ഹൂഡ, അമിത് സാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈദ് റിലീസായി ചിത്രം തീയറ്ററുകളിലെത്തും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടൻ സൂര്യ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി; തനിക്ക് മസ്തിഷ്ക ജ്വരം ഉണ്ട്, അടിയുടെ ആഘാതത്തിൽ ഛർദ്ദിച്ചു, സൂര്യ തന്നെ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും വിദ്യാർത്ഥി- വീഡിയോ കാണാം