സൽമാൻ ഖാന്‍റെ വില്ലനാകാൻ ഇമ്രാൻ ഹാഷ്‌മി, 'ടൈഗർ 3' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
വെള്ളി, 12 ഫെബ്രുവരി 2021 (21:10 IST)
‘ടൈഗർ 3’ ഒരുങ്ങുകയാണ്. സൽമാൻ ഖാനും കത്രീന കൈഫും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിയാണ് വില്ലനായി എത്തുന്നത്. നെഗറ്റീവ് റോളിൽ ഇതുവരെ അധികം കാണാത്ത ഒരു മുഖം തന്നെ വേണമെന്ന് നിർമാതാക്കൾക്ക് നിർബന്ധമുണ്ടായിരുന്നു. ഈ റോളിൽ ഇമ്രാൻ ഹാഷ്മി എത്തുന്നതിന്റെ ആവേശത്തിലാണ് ബോളിവുഡ് ആരാധകർ. യഷ് രാജ് ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
 
ഷൂട്ടിംഗ് മാർച്ചിൽ ആരംഭിക്കും. ആദ്യ ഷെഡ്യൂൾ മുംബൈയിൽ തുടങ്ങാനാണ് പദ്ധതിയിടുന്നത്. ടീമിനൊപ്പം മാർച്ചിൽ തന്നെ ഇമ്രാൻ ചേരും. രണ്ടാമത്തെ ഷെഡ്യൂളിനായി മുഴുവൻ ചിത്രീകരണ സംഘവും മിഡിൽ ഈസ്റ്റിലേക്ക് പോകും. അവസാന ഘട്ടം മുംബൈയിലായിരിക്കും. നിരവധി ചിത്രങ്ങളാണ് സൽമാൻ ഖാൻ - കത്രീന കൂട്ടുകെട്ടിൽ പുറത്തുവന്നിട്ടുള്ളത്. ‘യുവരാജ്’, ‘പാർട്ണർ’, ‘മേം പ്യാർ ക്യുൻ കിയാ’, ‘ഏക് താ ടൈഗർ’, ‘ടൈഗർ സിന്ദാ ഹായ്’ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തണം, മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ

അടുത്ത ലേഖനം
Show comments