സിനിമയിലെ 25,000 തൊഴിലാളികൾക്ക് അക്കൗണ്ടിലേക്ക് കാശയച്ച് സൽമാൻ ഖാൻ

അഭിറാം മനോഹർ

ഞായര്‍, 29 മാര്‍ച്ച് 2020 (16:46 IST)
കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതിസന്ധിയിലായ ദിവസവേതനക്കാർക്ക് ധനസഹായം പ്രഖ്യാപിച്ച് സൽമാൻ ഖാൻ. ലോക്ക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ 25,000 തൊഴിലാളികൾക്കാണ് സൽമാൻ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.മൂന്നു ദിവസം മുമ്പ് തങ്ങളെ സല്‍മാന്‍ ബീയിങ് ഹ്യൂമന്‍ ഫൗണ്ടേഷന്‍ വിളിച്ചിരുന്നതായും 25000 തൊഴിലാളികള്‍ക്ക് സഹായം നൽകാമെന്നും പറഞ്ഞതായി ഫെഡെറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനെ എംപ്ലോയീസ് യൂണിയന്‍ പ്രസിഡണ്ട് ബി.എന്‍. തിവാരി പറഞ്ഞു.
 
ഇതിനായി 25,000 തൊഴിലാളികളുടെ അക്കൗണ്ട് വിവരങ്ങൾ ചോദിച്ചതായും ഈ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തിക്കുകയാവും ചെയ്യുകയെന്നും തിവാരി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രശ‌സ്‌ത ഗായികയും സിനിമാതാരവുമായ പാർവൈ മുനിയമ്മ അന്തരിച്ചു