Publish Date: Thu, 21 Oct 2021 (16:13 IST)
Updated Date: Thu, 21 Oct 2021 (16:15 IST)
വിവാഹമോചനത്തിന് ശേഷം യൂട്യൂബിലൂടെയും മറ്റും തന്നെ മോശമായി ചിത്രീകരിച്ചവര്‍ക്കെതിരെ നടി സമാന്ത പ്രഭു മാനനഷ്ട കേസ് കൊടുത്തേക്കും. താരത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനാണ് സുമന്‍ ടിവി, തെലുങ്ക് പോപ്പുലര്‍ ടിവി, ചില യൂട്യൂബ് ചാനലകുള്‍ക്കെതിരെ പരാതിയുമായി നടി മുന്നോട്ടുപോകുന്നത്.
കൂടാതെ വെങ്കിട്ട് റാവു എന്ന അഭിഭാഷകനെതിരെയും സമാന്ത കേസ് രജിസ്റ്റര്‍ ചെയ്തു. തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് മോശമായി സംസാരിച്ചു.തനിക്ക് പ്രണയ ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചതിലുമാണ് കേസ്.
നാഗചൈതന്യയുമായുളള വിവാഹമോചനത്തിനുശേഷം നടി വലിയ സൈബര്‍ ആക്രമണം ആയിരുന്നു നേരിട്ടത്.