Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഷാരൂഖ്, മകന്‍ എന്ത് പറഞ്ഞു?' മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ താരം

'ഷാരൂഖ്, മകന്‍ എന്ത് പറഞ്ഞു?' മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ താരം
, വ്യാഴം, 21 ഒക്‌ടോബര്‍ 2021 (15:03 IST)
ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ജയിലില്‍ കഴിയുന്ന മകന്‍ ആര്യന്‍ ഖാനെ കാണാന്‍ എത്തിയ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ തിരിച്ചുപോയത് കടുത്ത നിരാശയില്‍. മകന്‍ ജയിലില്‍ കിടക്കുന്ന കാഴ്ച താരത്തെ വല്ലാതെ വേദനിപ്പിച്ചു. ഷാരൂഖ് വരുന്ന വിവരം അറിഞ്ഞ് നിരവധി മാധ്യമപ്രവര്‍ത്തകരാണ് ജയിലിന് പുറത്ത് കാത്തുനിന്നത്. മകനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പുറത്തിറങ്ങിയ ഷാരൂഖ് ഖാനോട് മാധ്യമപ്രവര്‍ത്തകര്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍, അദ്ദേഹം പ്രതികരിച്ചില്ല. ജയിലില്‍ കിടക്കുന്ന മകന്‍ എന്ത് പറഞ്ഞു എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചെങ്കിലും ചോദ്യം കേള്‍ക്കാത്ത മട്ടില്‍ തന്റെ കാറില്‍ കയറി ഷാരൂഖ് വീട്ടിലേക്ക് മടങ്ങി. 
 
മുംബൈ ആര്‍തര്‍ റോഡ് ജലിലിലെത്തിയാണ് ഷാരൂഖ് മകനെ കണ്ടത്. ജയിലിനുള്ളില്‍ മിനിറ്റുകള്‍ മാത്രമാണ് ഷാരൂഖ് ചെലവഴിച്ചത്. മകനോട് സംസാരിക്കാന്‍ ഷാരൂഖിന് മാനസികമായ ബുദ്ധിമുട്ടുണ്ടായിരുന്നു. പിതാവിനോട് ആര്യന്‍ അധികം സംസാരിച്ചില്ല. മകന്റെ അവസ്ഥയില്‍ ഷാരൂഖ് ഏറെ വേദനിച്ചു. അധികസമയം മകനൊപ്പം ചെലവഴിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ജയിലിനു പുറത്ത് കൂടിനില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകരോട് ഒന്നും മിണ്ടാതെയാണ് ഷാരൂഖ് ഖാന്‍ തിരിച്ചുപോയത്. 
 
ബുധനാഴ്ച ആര്യന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് 23കാരനായ ആര്യനെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. മൂന്നാഴ്ചയായി ജയിലിലാണ് ആര്യന്‍. ഇതോടെ ജാമ്യത്തിനായി ബോംബെ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാള്‍, ആഘോഷമാക്കി ചേച്ചി മീനാക്ഷി