Webdunia - Bharat's app for daily news and videos

Install App

രാജ് നിധിമൊരു ഭാര്യയെ ഡിവോഴ്സ് ചെയ്തിട്ടില്ല, മറ്റൊരാളുടെ ഭർത്താവിനെയാണോ സമാന്ത സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്?

രാജ് നിധിമൊരു വിവാഹിതനാണ്

നിഹാരിക കെ.എസ്
തിങ്കള്‍, 26 മെയ് 2025 (09:57 IST)
നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം കുറെ കാലത്തേക്ക് മറ്റൊരു പങ്കാളിയെ കുറിച്ച് സമാന്ത ചിന്തിച്ചിരുന്നില്ല. എന്നാൽ, അടുത്തിടെയാണ് സംവിധായാകൻ രാജ് നിധിമാെരുവുമായി സമാന്ത പ്രണയത്തിലാണെന്ന അഭ്യൂഹം പ്രചരിച്ച് തുടങ്ങിയത്. രാജ് നിധിമൊരു വിവാഹിതനാണ്. ശ്യാമലി ദെ എന്നാണ് രാജിന്റെ ഭാര്യയുടെ പേര്. ഇരുവരും വിവാഹ ബന്ധം വേർപ്പെടുത്തിയതായി റിപ്പോർട്ടില്ല. ഇതാണ് സമാന്തയ്ക്ക് നേരെ വിമർശനം ഉയരാൻ കാരണമായിരിക്കുന്നത്.
  
സമാന്ത മറ്റൊരാളുടെ ഭർത്താവിനെയാണോ ജീവിത പങ്കാളിയായി തെര‍ഞ്ഞെടുത്തതെന്ന ചോദ്യം ആരാധകർക്കുണ്ട്. ഇങ്ങനെ സമാന്ത ചെയ്യുമെന്ന് കരുതുന്നില്ലെന്നും ചില ആരാധകർ പറയുന്നു. ഒരാളുടെ ജീവിതം തകർക്കാൻ മാത്രം സാമന്ത വിഡ്ഢിയല്ലെന്നും അത്തരം മോശം തീരുമാനങ്ങളൊന്നും സമാന്ത സ്വീകരിക്കില്ലെന്നും പറയുന്നവരുണ്ട്. 
 
പ്രണയത്തിലാണെന്ന് സമാന്തയോ രാജ് നിധിമൊരുവോ ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. എന്നാൽ ഒരുമിച്ച് പൊതുവേദികളിലെത്തുന്നതും സമാന്ത പങ്കുവെക്കുന്ന പോസ്റ്റുകളും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. സമാന്തയുടെ മുൻ ഭർത്താവ് നടൻ നാ​ഗ ചൈതന്യ കഴിഞ്ഞ വർഷം ഡിസംബറിലാണ് വിവാഹിതനായത്. ശോഭിത ധുലിപാലയെയാണ് നടൻ വിവാഹം ചെയ്തത്. രാജിന്റെ ഭാര്യ ശ്യാമലിക്കും സമാന്തയ്ക്കുമിടയിൽ പ്രശ്നങ്ങളുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന വാദങ്ങൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി 12ന് ശേഷം ഓണ്‍ലൈന്‍ ഗെയിം ലോഗിന്‍ വേണ്ട,തമിഴ്നാട് സര്‍ക്കാരിന്റെ നിയന്ത്രണം ശരിവെച്ച് മദ്രാസ് ഹൈക്കോടതി

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ സുകാന്തിനെ കസ്റ്റഡിയില്‍ വിട്ടു; ലൈംഗികശേഷി പരിശേധിക്കും

ആറ്റിൽ മുങ്ങിയ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കവേ മദ്ധ്യവയസ്കൻ മുങ്ങിമരിച്ചു

ചരക്ക് കപ്പൽ മുങ്ങിയത് പണിയായത് മത്സ്യത്തൊഴിലാളികള്‍ക്ക്; ആരും മത്സ്യം വാങ്ങുന്നില്ല, ചിക്കന് വില കൂടി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാധിക്കില്ല; പിവി അന്‍വറിന്റെ പത്രിക തള്ളി

അടുത്ത ലേഖനം
Show comments