Webdunia - Bharat's app for daily news and videos

Install App

കിയാര ഔട്ട്, ഡോൺ 3 യിൽ രൺവീറിന്റെ നായികയായി കൃതി സനോൺ

കിയാര അദ്വാനിയായിരുന്നു ചിത്രത്തില്‍ നായികവേഷം ചെയ്യാനിരുന്നത്.

നിഹാരിക കെ.എസ്
തിങ്കള്‍, 26 മെയ് 2025 (09:35 IST)
ഫർഹാൻ അക്തർ സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡോൺ. ഷാരൂഖ് ഖാൻ ആയിരുന്നു നായകൻ. സിനിമയുടെ മൂന്നാം ഭാഗം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. രൺവീർ സിങ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഷാരൂഖ് പിന്മാറിയതോടെയാണ് രൺവീറിനെ നായകനാക്കിയത്. കിയാര അദ്വാനിയായിരുന്നു ചിത്രത്തില്‍ നായികവേഷം ചെയ്യാനിരുന്നത്. ഇത് സംബന്ധിച്ച് പുതിയ റിപ്പോർട്ട്. 
 
സിനിമയിൽ നിന്ന് കിയാര പിന്മാറിയിരുന്നു. ഗര്‍ഭകാലവും കുഞ്ഞിന്‍റെ ജനനവും ആസ്വദിക്കാനാണ് കിയാര സിനിമയിൽ പിന്മാറിയതെന്നാണ് ഇന്ത്യ ടുഡേ മുൻപ് റിപ്പോർട്ട് ചെയ്തത്. ഇപ്പോഴിതാ കിയാര അദ്വാനിയ്ക്ക് പകരം രൺവീറിന് നായികയാകുന്നത് കൃതി സനോൺ ആണെന്ന റിപ്പോർട്ടുകളാണ് ബോളിവുഡിൽ നിന്നും എത്തുന്നത്. കൃതി കരാറിൽ ഒപ്പുവെച്ചെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഡോൺ 3യിലേക്ക് നീങ്ങുന്നതിന് മുമ്പ് ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന 'തേരേ ഇഷ്‌ക് മേ'യുടെയും ദിനേശ് വിജൻ നിർമ്മിക്കുന്ന 'കോക്ക്‌ടെയിൽ 2'വിൻ്റെയും ഷൂട്ടിംഗ് കൃതി സനോൻ പൂർത്തിയാക്കും.
 
യൂറോപ്പിൽ ആകും ഡോൺ 3 ചിത്രീകരിക്കുന്നത്. സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ അടുത്ത ഏതാനും മാസങ്ങൾ നീണ്ടുനിൽക്കും. 2025 ഒക്ടോബർ/നവംബർ മാസങ്ങളിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് ടീം ലക്ഷ്യമിടുന്നത്. ചിത്രത്തിൽ രൺവീർ സിംഗ് ടൈറ്റിൽ റോളിൽ എത്തുമ്പോൾ വിക്രാന്ത് മാസിയാണ് വില്ലനായി എത്തുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ 104 സ്‌കൂളുകള്‍ മയക്കുമരുന്ന് ഹോട്ട്സ്പോട്ടുകള്‍; തിരുവനന്തപുരം ജില്ലയില്‍ മാത്രം 43

ചൈനീസ് പ്രസിഡന്റിന്റെ മകള്‍ അമേരിക്കയില്‍; നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് ട്രംപ് അനുയായി

നേഴ്‌സ് ഫോണില്‍ മുഴുകി നവജാതശിശുവിന്റെ തള്ളവിരല്‍ മുറിച്ചുമാറ്റി; സംഭവം വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍

ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദമുണ്ടെന്ന് പിവി അന്‍വര്‍; പണവുമായി ചിലര്‍ എത്തുന്നു

ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ബിരുദ ഓണേഴ്സ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

അടുത്ത ലേഖനം
Show comments