Webdunia - Bharat's app for daily news and videos

Install App

വിവാഹിതനുമായി സാമന്ത പ്രണയത്തിൽ? വിചിത്ര പോസ്റ്റുമായി രാജ് നിധിമോറിന്റെ ഭാര്യ; ചർച്ച

ഒരു വർഷത്തിലേറെയായി സാമന്തയും രാജും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

നിഹാരിക കെ.എസ്
വ്യാഴം, 15 മെയ് 2025 (15:51 IST)
സാമന്തയും സംവിധായകൻ രാജ് നിധിമോറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. കഴിഞ്ഞ ദിവസം സാമന്ത പങ്കുവച്ച ചിത്രങ്ങൾ ഏറെ ചർച്ചയായിരുന്നു. വിമാനത്തിൽ സംവിധായകന്റെ തോളിൽ തല ചായ്ച്ച് ഇരിക്കുന്ന ചിത്രമായിരുന്നു നടി പങ്കുവച്ചത്. തന്റെ ആദ്യ നിർമ്മാണ് സംരംഭമാ ശുഭം എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് പകർത്തിയ ചിത്രമാണിത്. ഒരു വർഷത്തിലേറെയായി സാമന്തയും രാജും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇത് ആക്കം കൂട്ടുന്ന തരത്തിലാണ് സാമന്തയുടെ പുതിയ പോസ്റ്റ്.
 
കഴിഞ്ഞ മാസം ഇരുവരും ഒരുമിച്ച് തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തിയതും ചർച്ചയായിരുന്നു. ഇതിനിടെ രാജ് നിധിമോറിന്റെ ഭാര്യ ശ്യാമിലി ഡേ പങ്കുവച്ച കുറിപ്പും ചർച്ചകളിൽ ഇടം നേടുകയാണ്. 'എന്നെ കുറിച്ച് ചിന്തിക്കുന്ന, എന്നെ കാണുന്ന, കേൾക്കുന്ന, എന്നെപ്പറ്റി കേൾക്കുന്ന, എന്നോട് സംസാരിക്കുന്ന, എന്നെ കുറിച്ച് സംസാരിക്കുന്ന, എന്നെ കുറിച്ച് വായിക്കുന്ന, എന്നെ കുറിച്ച് എഴുതുന്ന, എന്നെ കണ്ടുമുട്ടുന്ന എല്ലാവർക്കും ഞാൻ സ്നേഹവും ആശംസകളും നൽകുന്നു', എന്നാണ് സാമന്ത ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ ശ്യാമലി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചത്.
 
അതേസമയം, രാജും സാമന്തയും ഡേറ്റിങ്ങിൽ ആണോ എന്നതിൽ സ്ഥിരീകരണമൊന്നുമില്ല. രാജും ശ്യാമിലിയും വേർപിരിഞ്ഞതായും റിപ്പോർട്ടുകളില്ല. സാമന്തയ്‌ക്കെതിരെയാണ് നടിയുടെ ആരാധകർ. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഒരാളുമായി ഒരിക്കൽ വിവാഹബന്ധം തകർന്ന സാമന്തയ്ക്ക് എങ്ങനെ മറ്റൊരു സ്ത്രീയോട് ഈ ചതി ചെയ്യാൻ കഴിഞ്ഞെന്ന് ചോദിക്കുന്നവരുമുണ്ട്. സാമന്തയുടെ നിർമ്മാണത്തിൽ ഒരുങ്ങിയ ശുഭം മെയ് 9ന് ആണ് റിലീസ് ചെയ്തത്. പ്രവീൺ കൺഡ്രെഗുല ആണ് സംവിധാനം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ സമ്പർക്കപ്പട്ടികയിൽ 425; 5 പേർ ഐ.സി.യുവിൽ, ഈ മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം

rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വേണ്ടത് ചെയ്യാം': ബിന്ദുവിന്റെ വീട്ടിലെത്തി ഉറപ്പ് നൽകി ആരോഗ്യമന്ത്രി

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

അടുത്ത ലേഖനം
Show comments