Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏറ്റവും പ്രിയപ്പെട്ട മമ്മൂട്ടിയോടൊപ്പം സാമന്ത, മഹേഷ് നാരായണൻ ചിത്രത്തിലൂടെ മലയാളത്തിലേക്കോ?

Samantha and Mammootty

അഭിറാം മനോഹർ

, ചൊവ്വ, 27 ഫെബ്രുവരി 2024 (14:49 IST)
സമൂഹമാധ്യമങ്ങളിലൂടെ മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് തെന്നിന്ത്യന്‍ താരം സാമന്ത റൂത്ത് പ്രഭു. നേരത്തെ മമ്മൂട്ടി ചിത്രമായ കാതലിനെ പ്രശംസിച്ചുകൊണ്ട് നടി രംഗത്തുവന്നിരുന്നു. കാതല്‍ താന്‍ കണ്ട മികച്ച സിനിമകളില്‍ ഒന്നായിരുന്നുവെന്നായിരുന്നു അന്ന് താരത്തിന്റെ പ്രതികരണം. ഏറ്റവും പ്രിയപ്പെട്ട എന്ന വാക്കിനൊപ്പമാണ് മമ്മൂട്ടിയെ ടാഗ് ചെയ്തുകൊണ്ട് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചത്.
 
കൊച്ചിയില്‍ ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിനായി എത്തിയതായിരുന്നു താരം. മമ്മൂട്ടിയോടൊപ്പമുള്ള പോസ്റ്റിന് പിന്നാലെ ഫഹദ് ഫാസിലിന്റെ ഒരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. മറ്റൊരു ഫേവറേറ്റ് എന്നാണ് ഇതിന് സാമന്ത നല്‍കിയ ക്യാപ്ഷന്‍. അതേസമയം ടര്‍ബോ,ബസൂക്ക എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി ചെയ്യുന്ന മഹേഷ് നാരായണന്‍ സിനിമയില്‍ ഫഹദ് ഫാസിലും അഭിനയിക്കുന്നുണ്ട്. മമ്മൂട്ടി,ഫഹദ് എന്നിവരെ ടാഗ് ചെയ്തുകൊണ്ട് സാമന്ത പോസ്റ്റ് പങ്കുവെച്ചതോടെ മഹേഷ് നാരായണന്‍ ചിത്രത്തില്‍ സാമന്തയും ഭാഗമാകുമെന്നും അഭ്യൂഹങ്ങളുണ്ട്. ഖുഷിയാണ് സാമന്തയുടേതായി അവസാനമായി പ്രദര്‍ശനത്തിനെത്തിയ സിനിമ

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബേസില്‍ പറഞ്ഞാല്‍ നാട്ടില്‍ വരാം ! കമന്റിനായി യുവാവിന്റെ കാത്തിരിപ്പ്, വീഡിയോ