Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mammootty: തുടരെ മൂന്നാം വർഷവും അമ്പത് കോടി ക്ലബിൽ, നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി മമ്മൂട്ടി

Mammootty: തുടരെ മൂന്നാം വർഷവും അമ്പത് കോടി ക്ലബിൽ, നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി മമ്മൂട്ടി

അഭിറാം മനോഹർ

, ഞായര്‍, 25 ഫെബ്രുവരി 2024 (11:19 IST)
മലയാള സിനിമയില്‍ പുതിയ ചരിത്രം കുറിച്ച് മമ്മൂട്ടി. 2010 മുതല്‍ 2019 കാലഘട്ടങ്ങളില്‍ മോശം തെരെഞ്ഞെടുപ്പിന്റയും വമ്പന്‍ വിജയങ്ങള്‍ ഇല്ലാത്തതിന്റെയും പേരില്‍ ഏറെ പഴികേട്ടിരുന്ന മലയാളികളുടെ മെഗാതാരം തുടര്‍ച്ചയായ മൂന്നാം വര്‍ഷവും 50 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ്. 2024ല്‍ ഇറങ്ങിയ ഭ്രമയുഗം എന്ന സിനിമയും 50 കോടി ഉറപ്പിച്ചതോടെയാണ് മമ്മൂട്ടി ഈ നേട്ടത്തിലെത്തുന്നത്.
 
2022ല്‍ അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വവും 2023ല്‍ കണ്ണൂര്‍ സ്‌ക്വാഡും 50 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ഹൊറര്‍ മിസ്റ്ററി ത്രില്ലറായ ഭ്രമയുഗം 2 ദിവസത്തിനുള്ളില്‍ 50 കോടിയിലെത്തുമെന്നാണ് ട്രാക്കര്‍മാര്‍ കണക്കാക്കുന്നത്. അതേസമയം ടര്‍ബോയാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമ. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചത്. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയറാമുമായുള്ള ബന്ധത്തെ തുടക്കം മുതല്‍ പാര്‍വതിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു; കാരണം ഇതാണ്